Follow KVARTHA on Google news Follow Us!
ad

ഓണപ്പരീക്ഷ ആഗസ്റ്റ് 29ന് തുടങ്ങും; സെപ്തംബര്‍ 10 മുതല്‍ 18 വരെ ഓണാവധി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക Thiruvananthapuram, Kerala, school, Education, Holidays, Festival, Examination, Teachers, Students,
തിരുവനന്തപുരം: (www.kvartha.com 30.07.2016) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ (ഓണപരീക്ഷ) ആഗസ്റ്റ് 29 ന് ആരംഭിക്കും. പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു ഐ പി) യോഗത്തിലാണ് പരീക്ഷ തീയതികള്‍ തീരുമാനിച്ചത്.

 ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 29നും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പരീക്ഷ ആഗസ്റ്റ് 30നും ആരംഭിച്ച് സെപ്തംബര്‍ എട്ടിന് അവസാനിക്കും. അതേസമയം മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളില്‍ ഒക്ടോബര്‍ 15ന് ആരംഭിച്ച് 22ന് അവസാനിക്കും.

അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് പരീക്ഷ ഉണ്ടാകില്ല. സെപ്തംബര്‍ ഒമ്പതിന് സ്‌കൂളുകളില്‍ ഓണാഘോഷം നടത്തിയ ശേഷം 10 മുതല്‍ 18 വരെ ഓണാവധി.

Thiruvananthapuram, Kerala, school, Education, Holidays, Festival, Examination, Teachers, Students,Onam examinations will begin on August 29.

Keywords: Thiruvananthapuram, Kerala, school, Education, Holidays, Festival, Examination, Teachers, Students,Onam examinations will begin on August 29.