Follow KVARTHA on Google news Follow Us!
ad

ഹൈക്കോടതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലന്ന് റെജിസ്ട്രാര്‍

ഹൈക്കോടതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. അതേസമയം, Kerala, Media, News, Court, Kochi, Report, Judge, High Court, Lawyers, Media Room.
കൊച്ചി: (www.kvartha.com 30.07.2016) ഹൈക്കോടതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. അതേസമയം, ജഡ്ജിമാരുടെ ചേംബറിലും അവരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫീസുകളിലും പ്രവേശിക്കുന്നതിന് അതാത് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാമെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മീഡിയ റൂം തുറക്കുന്നതിനെക്കുറിച്ചോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ലേഖകരുടെ സുരക്ഷയെക്കുറിച്ചോ വിശദീകരണമില്ല. കോടതി മുറികളില്‍ കയറാമെന്നും വാര്‍ത്തകള്‍ ശേഖരിക്കാമെന്നും വേഗത്തിലും എളുപ്പത്തിലും വാര്‍ത്തകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ മാധ്യമ ബന്ധ കമ്മിറ്റി തന്നെ ആലോചിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സുതാര്യതയോടെ തന്നെ കാര്യങ്ങള്‍ ചെയ്യാമെന്നും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കോടതി സംബന്ധിച്ച കാര്യങ്ങള്‍ക്ക് കോടതിയില്‍ എത്തുന്നതില്‍ യാതൊരു വിലക്കുമില്ലെന്നും തടസങ്ങള്‍ ഉണ്ടാകില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ജനങ്ങളെ അറിയിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് കൂടി പങ്കെടുത്ത ഹൈക്കോടതിയിലെ മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചതിനെത്തുടര്‍ന്നാണ് രജിസ്ട്രാര്‍ പത്രക്കുറിപ്പിറക്കിയത്.

ജൂലായ് 19, 20 തീയതികളില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്ത സംഭവങ്ങളെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി മീഡിയ റൂം പൂട്ടുകയും ജഡ്ജിമാരുടെ ചേംബറിലേക്കും സ്‌റ്റെനോ പൂളിലേക്കും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, കെ സുരേന്ദ്ര മോഹന്‍, പി ആര്‍ രാമചന്ദ്രമേനോന്‍, സി കെ അബ്ദുര്‍ റഹീം എന്നിവരെ ഉള്‍പ്പെടുത്തി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന മീഡിയ കമ്മിറ്റി ഹൈക്കോടതി പുന:സംഘടിപ്പിച്ചു.


Keywords: Kerala, Media, News, Court, Kochi, Report, Judge, High Court, Lawyers, Media Room.