Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയ ഭൂമികയില്‍ തണലായത് കാന്തപുരം: മന്ത്രി കെ ടി ജലീല്‍

തന്റെ രാഷ്ട്രീയ ഭൂമികയില്‍ ദാഹിച്ച് വലഞ്ഞ ഘട്ടത്തില്‍ തനിക്ക് തണലായത് ശൈഖുനാ Kozhikode, Politics, Election, Study, Winner, Kerala,
കോഴിക്കോട്: (www.kvartha.com 30.07.2016) തന്റെ രാഷ്ട്രീയ ഭൂമികയില്‍ തനിക്ക് തണലായത് ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. മര്‍കസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ ഒരാളും തുണക്കാനില്ലാതിരുന്ന കാലത്ത്, ഞാന്‍ പരിഗണിക്കപ്പെടേണ്ട ഒരു ഘടകം പോലും അല്ലായെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന സമയത്ത്, തന്റെ രാഷ്ട്രീയ ഭൂമികയില്‍ ദാഹിച്ച് വലഞ്ഞ ഘട്ടത്തില്‍, ഒരു തണലിന് വേണ്ടി തേടിയപ്പോള്‍ ഒരിറ്റ് വെള്ളവുമായി, ഒരു തണല്‍ വ്യക്ഷമായി എനിക്ക് മുന്നില്‍ ഉണ്ടായിരുന്നത് കാന്തപുരം മാത്രമായിരുന്നു.


 2006 ല്‍ മത്സരിക്കുന്ന സമയത്ത് ആരും ജയത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. നല്ല മത്സരം കാഴ്ചവെക്കാനാകും എന്നേ കരുതിയിരുന്നുള്ളൂ. വിജയ സാധ്യത വളരെ വിദൂരമായിരുന്ന ഒരു ഘട്ടത്തില്‍ അസാധ്യമായത് സാധ്യമാക്കാന്‍ ഒരുപാട് ആളുകള്‍ ഒത്തുകൂടിയിരുന്നു. അസാധ്യമായതിനെ സാധ്യമാക്കാന്‍ മുട്ടിയ വാതിലുകളില്‍ പലതും അടഞ്ഞ് കിടന്നപ്പോള്‍ ചില വാതിലുകള്‍ തനിക്ക് മുന്നില്‍ തുറന്നു. പ്രസരിക്കുന്ന മുഖവുമായി ഒരു പ്രകാശഗോപുരം കണക്കെ മര്‍കസിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ അന്ന് കാന്തപുരത്തിന്റെ നേതൃപാടവം മനസ്സിലാക്കാനായി. അദ്ദേഹം വന്ന് ചോദിച്ചു. ജയിക്കുമോ.. കുറച്ച് കഴിഞ്ഞ് അദ്ദേഹം തന്നെ ആ ചോദ്യത്തിന് മറുപടി നല്‍കി, ജയിക്കും, ധൈര്യമായി പോയിക്കോളൂ. ആ വാക്കുകളില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജമായിരുന്നു പിന്നീട് പോരാട്ട ഭൂമികയില്‍ ആവേശത്തോടെ മുന്നേറാന്‍ തനിക്ക് പ്രചോദനമായത്.

പണ്ടെവിടെയോ പഠിച്ച് മറന്ന് പോയ ജബലുത്ത്വാരിഖ് എന്ന ആ വലിയ പോരാളിയുടെ വാക്കുകളായിരുന്നു മര്‍കസില്‍ നിന്ന് പോകുമ്പോള്‍ മനസ്സ് നിറയെ. പിന്നീട് ആ പോരാട്ടത്തില്‍ വിജയിച്ച ശേഷവും മര്‍കസുമായും കാന്തപുരവുമായും ആത്മ ബന്ധം നിലനിര്‍ത്താനും കഴിഞ്ഞതായും കെ ടി ജലീല്‍ പറഞ്ഞു.

Minister K T Jaleel new speech in Kanthapuram Markaz, Kozhikode, Politics, A B Aboobaker, Election, Study, Winner, Kerala.

Keywords: Minister K T Jaleel new speech in Kanthapuram Markaz, Kozhikode, Politics, A B Aboobaker, Election, Study, Winner, Kerala.