Follow KVARTHA on Google news Follow Us!
ad

എന്തുകൊണ്ടാണ് ഇറാനിലെ പുരുഷന്മാര്‍ ഹിജാബ് ധരിക്കുന്നത്?

ടെഹ്‌റാന്‍: (www kvartha.com 31.07.2016) സ്ത്രീകളെ പോലെ ഹിജാബ് ധരിച്ച് വാര്‍ത്തകളില്‍ സ്ഥാനം നേടിയിരിക്കുകയാണ് ഇറാനിലെ പുരുഷന്മാര്‍. Iranian, Men, Making, Headlines, World, Unique reason, Wearing, Hijab, Head scarf.
ടെഹ്‌റാന്‍: (www kvartha.com 31.07.2016) സ്ത്രീകളെ പോലെ ഹിജാബ് ധരിച്ച് വാര്‍ത്തകളില്‍ സ്ഥാനം നേടിയിരിക്കുകയാണ് ഇറാനിലെ പുരുഷന്മാര്‍. പൊതു സ്ഥലങ്ങളില്‍ തല മറയ്ക്കണമെന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെട്ട രാജ്യത്തെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ദി ഇന്‍ഡിപെന്റന്റ് ആണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

1979ല്‍ ഇസ്ലാമീക വിപ്ലവത്തിന്റെ ആവീര്‍ഭാവത്തോടെയാണ് സ്ത്രീകള്‍ നിര്‍ബന്ധമായും ശിരസ് മറയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.

എന്നാല്‍ അടുത്തിടെ ഈ തല മറയ്ക്കലിനെതിരെ രാജ്യത്തെ ചില സ്ത്രീകള്‍ ശക്തമായ പ്രക്ഷോഭവുമായി എത്തി. ഇതില്‍ ചിലര്‍ പ്രതിഷേധാത്മകമായി സ്വന്തം തലമുടികള്‍ ഷേവ് ചെയ്ത് നീക്കി. കഴിഞ്ഞ ഒരാഴ്ചയായി ഹിജാബ് ധരിച്ച പുരുഷന്മാര്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇറാനിയന്‍ ആക്ടിവിസ്റ്റും ജേര്‍ണലിസ്റ്റുമായ മസിഹ് അലിനെജാദിന്റെ ആഹ്വാന പ്രകാരമാണ് പുരുഷന്മാരുടെ 'ഹിജാബ് പ്രക്ഷോഭം'.

 Iranian, Men, Making, Headlines, World, Unique reason, Wearing, Hijab, Head scarf.

SUMMARY: Iranian men are making headlines all over the world for a very unique reason - wearing a hijab or head scarf.

Keywords: Iranian, Men, Making, Headlines, World, Unique reason, Wearing, Hijab, Head scarf.