Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് ജില്ലാ കോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമV.S Achuthanandan, Report, Asianet, Clash, Custody, Judge, Kerala,
കോഴിക്കോട്: (www.kvartha.com 30.07.2016) കോഴിക്കോട് ജില്ലാ കോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തശേഷം ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയ മാധ്യമ പ്രവര്‍ത്തകരെ പിന്നീട് വിട്ടയച്ചു. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് എന്നിവരെയാണ് കോടതി വളപ്പില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റിന്റെ ഓബി വാനും പോലീസ് പിടിച്ചെടുത്തു. സഹപ്രവര്‍ത്തകര്‍ക്ക് ഇവരെ കാണാനുള്ള അവസരവും പോലീസ് നിഷേധിച്ചു.

ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കോടതിവളപ്പില്‍ തടയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു ജില്ലാ ജഡ്ജി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണു മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ റിവ്യൂഹര്‍ജി ശനിയാഴ്ച ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം.

നേരത്തെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു കോടതിക്കു പുറത്തുനിന്നാണു മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Media persons arrested from Kozhikode court, V.S Achuthanandan, Report, Asianet, Clash, Custody, Judge, Kerala.

Keywords: Media persons arrested from Kozhikode court, V.S Achuthanandan, Report, Asianet, Clash, Ice cream Parlor Case, Custody, Aatu Antony, Judge, Kerala.