Follow KVARTHA on Google news Follow Us!
ad

കിംഗ്സ്റ്റണ്‍ ടെസ്റ്റ്: വിന്‍ഡീസ് 196ന് പുറത്ത്

ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിലും ആധിപത്യമുറപ്പിച്ച് ഇന്ത്യ തുടങ്ങി. ടോസ്‌നേടി ബാറ്റിങ് തിരഞ്ഞെടുത്ത India, Sports, Cricket Test, West Indies, Score, Out.
(www.kvartha.com 31.07.2016) ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിലും ആധിപത്യമുറപ്പിച്ച് ഇന്ത്യ തുടങ്ങി. ടോസ്‌നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് വന്നപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ഒരുറണ്ണുമായി ഓപ്പണര്‍ ബ്രത്ത്‌വെയ്റ്റ് ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പുറത്ത്. അടുത്തപന്തില്‍ ബ്രാവോയെയും തിരിച്ചയച്ച് ഇഷാന്ത് തിളങ്ങി.

പിന്നീട് വന്ന അശ്വിനും ഒട്ടും പിന്നിലായില്ല. വിന്‍ഡീസ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോയ ബ്ലാക്ക്‌വുഡിനെയും 37 ല്‍ നില്‍ക്കെ സാമുവല്‍സിനെയും അശ്വിന്‍ മടക്കി.  ബ്ലാക്ക്‌വുഡ് 62 റണ്‍സെടുത്തു.

പിന്നീട് വന്നവരെല്ലാം മത്സരിച്ച് പുറത്തായതോടെ കാര്യമായ മുന്നേറ്റമില്ലാതെ വിന്‍ഡീസ് അടിയറവ് പറഞ്ഞു. 196 ന് എല്ലാവരും പുറത്ത്. ബാറ്റിങിനിറങ്ങിയ ഇന്ത്യ കരുതലോടെ തുടങ്ങി. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 27 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ പുറത്തായി. 10 ബൗണ്ടറികളടക്കം 75 റണ്‍സുമായി ലോകേഷ് രാഹുലും 18 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

Keywords: India, Sports, Cricket Test, West Indies, Score, Out.