Follow KVARTHA on Google news Follow Us!
ad

കാവ്യാമാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്: അന്വേഷണം കൂടുതല്‍ പേരിലേക്ക്

നടി കാവ്യമാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് പോലീസ് Kavya Madhavan, Kerala, Kochi, Investigates, Facebook, Fake, Actress, Arrest, Cyber Cell.
കൊച്ചി: (www.kvartha.com 31.07.2016) നടി കാവ്യമാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പത്തിലേറെ വ്യാജ ഫെയ്‌സ്ബുക്ക് പേജുകളാണ് കാവ്യയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നത്. നടിയുടെ പേരില്‍ വ്യാജമായി രണ്ട് അക്കൗണ്ടുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിപ്പിച്ച യുവ എഞ്ചിനീയറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.

ബാക്കിയുള്ള പതിനൊന്ന് പേജുകള്‍ക്ക് പിന്നിലുള്ളവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഫാന്‍സ് പേജുകള്‍ ഉള്‍പ്പെടെ കാവ്യയുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളും പേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ചിലത് വിദേശത്തുനിന്ന് നിയന്ത്രിക്കുന്നവയാണെന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നിലുള്ളവരെ കണ്ടെത്താന്‍ സൈബര്‍ സെല്‍ നടപടി ആരംഭിച്ചു.

സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും ഒരു വ്യക്തിയുടെ പേരില്‍ അയാളറിയാതെ അപകീര്‍ത്തികരമായ പ്രവത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത് കടുത്ത കുറ്റമാണ്. തന്റെ പേരിലുള്ള അക്കൗണ്ടിലൂടെ അശ്ലീല സന്ദേശങ്ങളും മോശമായി ചിത്രീകരിച്ച ഫോട്ടോകളും പ്രചരിക്കുന്നത് പതിവായതോടെയാണ് കാവ്യ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Keywords: Kavya Madhavan, Kerala, Kochi, Investigates, Facebook, Fake, Actress, Arrest, Cyber Cell.