Follow KVARTHA on Google news Follow Us!
ad

കശ്മീരിലേത് സമത്വത്തിനായുള്ള അഭിമാന പോരാട്ടം; മതത്തിന് സ്ഥാനമില്ല: സൗദി ഗസറ്റ്

ജിദ്ദ: (www kvartha.com 31.07.2016) അടിച്ചമര്‍ത്തലും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടമാണ് കശ്മീരിലേതെന്ന് പ്രമുഖ സൗദി പത്രം സൗദി ഗസറ്റ്. Jeddah, Urging, India, Pakistan, Desist, Inciting, Tension, Kashmir, Saudi Gazette, Leading
ജിദ്ദ: (www kvartha.com 31.07.2016) അടിച്ചമര്‍ത്തലും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടമാണ് കശ്മീരിലേതെന്ന് പ്രമുഖ സൗദി പത്രം സൗദി ഗസറ്റ്. കശ്മീരിനെ സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമത്തില്‍ നിന്നും ഇന്ത്യയും പാക്കിസ്ഥാനും പിന്മാറണമെന്നും പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ആവശ്യപ്പെടുന്നു. സൗദി ഗസറ്റിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്

ഖാലിദ് അല്‍ മഈനയാണ് ലേഖനം എഴുതിയിരിക്കുന്നത്.

സമത്വത്തിനായുള്ള അഭിമാന പോരാട്ടമാണ് കശ്മീരിലേത്. സാമ്പത്തീക മാന്ദ്യത്തെ കുറിച്ച് അവര്‍ സംസാരിക്കാറില്ല. അടിച്ചമര്‍ത്തലും കൊലപാതകങ്ങളും അവസാനിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ സാമ്പത്തിക സമത്വം ആഗ്രഹിക്കുന്നു. 40 ശതമാനം തൊഴിലില്ലായ്മ നിരക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല ഖലീദ് പറയുന്നു.

കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്റ് എന്നാണ് കശ്മീരിനെ വിശേഷിപ്പിക്കാറ്. അവിടത്തെ ജനങ്ങളും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. സൈനീകരുടെ ബൂട്ടുകളുടെ ശബ്ദവും വെടിയൊച്ചകളുമില്ലാത്ത ഒരു കശ്മീരിനെ അവര്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കണമെന്നും പൂക്കളുടെ നറുമണം ആസ്വദിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു ഖലീദ് കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയുടെ തീജ്ജ്വാലകള്‍ ആളിക്കത്തിക്കുക എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം. കശ്മീരില്‍ മതമില്ല. ഞങ്ങള്‍ക്ക് പാക്കിസ്ഥാനൊപ്പം പോകണമെന്ന് പറയുന്ന ഒരു കശ്മീരിയേയും ഞാന്‍ ലോകത്തെവിടേയും കണ്ടിട്ടില്ലെന്നും ഖലീദ് പറയുന്നു.

പ്രാദേശിക പത്രങ്ങളേയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ടെലിവിഷന്‍ ചാനലുകളുടെ തലപ്പത്തിരിക്കുന്നവര്‍ ദാഇഷിനേയും താലിബാനേയും ഐ.എസ്.ഐയേയും പറ്റി കുരയ്ക്കുന്നത് കാണുമ്പോള്‍ തമാശയാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.
 Jeddah, Urging, India, Pakistan, Desist, Inciting, Tension, Kashmir, Saudi Gazette, Leading

SUMMARY: Jeddah: Urging both India and Pakistan to desist from inciting tension in Kashmir, Saudi Gazette – a leading Saudi daily, Sunday said the struggle in Kashmir is not about religion and is actually a “just fight” of the people who want an end to “subjugation and killings”.

Keywords: Jeddah, Urging, India, Pakistan, Desist, Inciting, Tension, Kashmir, Saudi Gazette, Leading