Follow KVARTHA on Google news Follow Us!
ad

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ മരിച്ചു

ബാംഗ്ലൂര്‍: (www kvartha.com 31.07.2016) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് സിദ്ധരാമയ്യ (39) അന്തരിച്ചു. Bengaluru, Karnataka, Chief Minister, Siddaramaiah, Rakesh Siddaramaiah, Died, Multi-organ failure, Hospital, Belgium
ബാംഗ്ലൂര്‍: (www kvartha.com 31.07.2016) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് സിദ്ധരാമയ്യ (39) അന്തരിച്ചു. ബെല്‍ജിയത്തില്‍ ചികില്‍സയിലായിരുന്ന രാകേഷിന്റെ ആന്തരീകാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് മരണം സംഭവിച്ചത്.

ബ്രസല്‍സിലെ ആന്റ് വെര്‍പ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. പാന്‍ ക്രിയാസ് സംബന്ധമായ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞയാഴ്ച മുതല്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിലായിരുന്നു രാകേഷ്. സിദ്ധരാമയ്യയുടെ ഭാര്യയും രണ്ടാമത്തെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും കുടുംബ ഡോക്ടറും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. യതീന്ദ്രയും ഡോക്ടറാണ്.

ഭാര്യയും രണ്ട് മക്കളുമുണ്ട് രാകേഷിന്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന് ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് പാന്‍ ക്രിയാസിനും പരിക്കുകള്‍ സംഭവിച്ചിരുന്നു.

Bengaluru, Karnataka, Chief Minister, Siddaramaiah, Rakesh Siddaramaiah, Died, Multi-organ failure, Hospital, Belgium

SUMMARY: Bengaluru: Karnataka Chief Minister Siddaramaiah’s son, Rakesh Siddaramaiah, died of multi-organ failure at a hospital in Belgium today, official sources said.

Keywords: Bengaluru, Karnataka, Chief Minister, Siddaramaiah, Rakesh Siddaramaiah, Died, Multi-organ failure, Hospital, Belgium