Follow KVARTHA on Google news Follow Us!
ad

ഹെല്‍മറ്റ് മോഷ്ടാക്കളെ കുടുക്കാന്‍ 25 രൂപയുടെ പൂട്ട്

ഹെല്‍മറ്റ് മോഷ്ടാക്കളെ കുടുക്കാന്‍ വെറും 25 രൂപയുടെ പൂട്ട് മതി. പെട്രോളിനു ഹെല്‍മറ്റ് നിര്‍Kochi, Vehicles, Kerala,
കൊച്ചി: (www.kvartha.com 30.07.2016) ഹെല്‍മറ്റ് മോഷ്ടാക്കളെ കുടുക്കാന്‍ വെറും 25 രൂപയുടെ പൂട്ട് മതി. പെട്രോളിനു ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ഹെല്‍മറ്റ് മോഷ്ടാക്കളുടെ എണ്ണവും വര്‍ധിക്കും. വഴിയരികില്‍ നിര്‍ത്തിയിട്ടുപോകുന്ന മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് വെച്ചുപോകുന്നത് മലയാളികളുടെ പതിവാണ്.

ഇത്തരത്തില്‍ വെച്ച് പോകുന്ന ഹെല്‍മറ്റ് പിന്നീട് വന്നു നോക്കുമ്പോള്‍ കണ്ടെന്നും വരില്ല. ഇങ്ങനെയുള്ള ഹെല്‍മറ്റ് മോഷ്ടാക്കളെ കുടുക്കാനാണ് വെറും 25 രൂപയുടെ സൈക്കിള്‍ പൂട്ടു ഉപകരിക്കപ്പെടുന്നത്. നേരത്തെ വിപണിയിലിരുന്ന പ്രത്യേകമായി ഡിസൈന്‍ചെയ്ത് ഇറക്കിയിരുന്ന ഹെല്‍മറ്റ് ലോക്കിനേക്കാള്‍ എളുപ്പത്തില്‍ ഇവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ നിര്‍ത്തിയിട്ട വാഹനത്തിനടുത്തുവന്ന് കൈത്തരിപ്പുതീര്‍ക്കുന്നവരില്‍ നിന്നും ഈ ലോക്ക് ഉപകാരപ്പെടും.

മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡിലിനു മധ്യഭാഗത്തായാണ് ഈ പൂട്ട് ഇടേണ്ടത്. വിപണിയില്‍ 25 മുതല്‍ 60 രൂപവരെയാണ് ഇതിന്റെ വില. രഹസ്യനമ്പരിട്ടുപൂട്ടുന്ന വള്ളിപൂട്ടിനേക്കാള്‍ ഇത് ഉപകാരപ്പെടും. കൂടുതല്‍ വേഗത്തില്‍ കൈകാര്യം ചെയ്യാമെന്നതും അടുത്ത് ആരെങ്കിലും നില്‍ക്കുമ്പോഴും രഹസ്യനമ്പര്‍ മറച്ചുപിടിച്ചുതുറക്കേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. 

ബൈക്ക് നിര്‍ത്തി പോകുമ്പോള്‍ ഇടത്തോ വലത്തോ ഉള്ള കണ്ണാടിയുടെ ചില്ലുയര്‍ത്തിവച്ച് അതിനുള്ളിലൂടെ ഈ വള്ളിപൂട്ട് കയറ്റി ഹെല്‍മറ്റിനെ ബന്ധിക്കാം. പിന്നീട് ചില്ലു താഴ്ത്തിവച്ചാല്‍ മതി. നിറുത്തിയിട്ടിരിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ചാരിനിന്നു കണ്ണാടി
തിരിക്കുന്നതും ഹെല്‍മറ്റ് മുകളിലേക്ക് തിരിച്ചുവച്ച് മഴവെള്ളം പിടിക്കാന്‍ സജ്ജമാക്കുന്നവരുമായ കൈത്തരിപ്പുകാരുടെ ഈ രണ്ട് പ്രവര്‍ത്തികളും ഇതോടെ നിര്‍ത്താം എന്നതും ഇത്തരത്തില്‍ പൂട്ടിവയ്ക്കുന്നതിന്റെ മറ്റൊരു പ്രത്യേകതയാണ്.

എന്നാല്‍ ഇരുമ്പ് മുറിക്കാനുള്ള ബ്ലേഡുമായി മോഷണത്തിനിറങ്ങുന്നവരുടെ അടുക്കല്‍ ഈ പൂട്ട് വിലപ്പോകില്ല എന്നത് ഇതിന്റെ ദോഷവശമാണ്. എന്നിരുന്നാലും പൂട്ടാതെ വാഹനത്തില്‍ വച്ചിട്ടുപോകുന്ന ഹെല്‍മറ്റിനേക്കാള്‍ മോഷ്ടിക്കാനുള്ള സാധ്യത ഇതിന് കുറവാണ്.

Passengers, Theft, Helmet, Market, Mirror, Secret Number, Trap, Blade, Kochi, Vehicles, Kerala.

Keywords: Passengers, Theft, Helmet, Market, Mirror, Secret Number, Trap, Blade, Kochi, Vehicles, Kerala.