Follow KVARTHA on Google news Follow Us!
ad

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; കോഴിക്കോട് ടൗണ്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവKozhikode, Custody, Police, Report, MLA, Vehicles, Asianet, Protection, Court, Judge, Kerala,
കോഴിക്കോട്: (www.kvartha.com 30.07.2016) കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം. വിമോദ് കുമാറിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആറുമണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ പ്രദീപ് കുമാര്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

നേരത്തേ സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ എസ്.ഐ പി.എം.വിനോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്.ഐക്കെതിരെ ഉചിതമായ നടപടി ശനിയാഴ്ച വൈകീട്ടോടെ കൈക്കൊള്ളുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.പി.പ്രേംദാസ്, അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) പി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയത്. അതിനിടെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത ഡി.എസ്.എന്‍.ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്ന എഷ്യാനെറ്റ് ന്യൂസ് സംഘത്തെ എസ്.ഐയും സംഘവും തടഞ്ഞുവെച്ചിരിക്കുകയാണ്.

കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ നീക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും മാധ്യമപ്രവര്‍ത്തകരെ നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ജില്ലാ ജഡ്ജി ഹൈകോടതി റജിസ്ട്രാറെ അറിയിച്ചു. 

ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് തുടങ്ങിയവരെ കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്.ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പറയപ്പെടുന്ന ജില്ലാ ജഡ്ജിയെ നേരില്‍കണ്ട് പരാതി നല്‍കാനും മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ കോഴിക്കോട് ജില്ലാകോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് എന്നിവരെയാണ് കോടതി വളപ്പില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റിന്റെ ഓബി വാനും പോലീസ് പിടിച്ചെടുത്തിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ഇവരെ കാണാനുള്ള അവസരവും പോലീസ് നിഷേധിച്ചിരുന്നു.

Fresh trouble in Kozhikode: Journalists and cops spar again, SI suspended, Kozhikode, Custody, Police, Report, MLA, Vehicles, Asianet, Protection, Court, Judge, Kerala

Keywords: Fresh trouble in Kozhikode: Journalists and cops spar again, SI suspended, Kozhikode, Custody, Police, Report, MLA, Vehicles, Asianet, Protection, Court, Judge, Kerala.