Follow KVARTHA on Google news Follow Us!
ad

ഖന്തീല്‍ ബലൂച്ചിനെ കൊലപ്പെടുത്തിയത് സഹോദരനല്ല! നുണപരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യം

ഇസ്ലാമാബാദ്: (www kvartha.com 31.07.2016) ഇന്റര്‍നെറ്റ് താരവും പാക് മോഡലുമായിരുന്ന ഖന്തീല്‍ ബലൂചിനെ കൊലപ്പെടുത്തിയത് സഹോദരന്‍ മുഹമ്മദ് വസീമല്ലെന്ന് വെളിപ്പെടുത്തല്‍. പ്രPakistani, Social media, Star, Qandeel Baloch, Killed, Bringing, Shame, Family, Posting, Videos
ഇസ്ലാമാബാദ്: (www kvartha.com 31.07.2016) ഇന്റര്‍നെറ്റ് താരവും പാക് മോഡലുമായിരുന്ന ഖന്തീല്‍ ബലൂചിനെ കൊലപ്പെടുത്തിയത് സഹോദരന്‍ മുഹമ്മദ് വസീമല്ലെന്ന് വെളിപ്പെടുത്തല്‍. പ്രതികളേയും ബന്ധുക്കളേയും നുണപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത്.

കൊലനടന്ന ദിവസം മുഹമ്മദ് വസീമിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധു ഹഖ് നവാസാണ് ഖന്തീലിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഖന്തീലിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

മുഹമ്മദ് വസീം സഹോദരിയുടെ കൈകാലുകള്‍ പിടിച്ച് വെച്ചപ്പോള്‍ ഹഖ് നവാസാണ് അവളെ കഴുത്തുഞെരിച്ച് കൊന്നത്.

അതേസമയം ഖന്തീല്‍ ബലൂച്ചിന്റെ മുതിര്‍ന്ന സഹോദരന്‍ ആരിഫാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് റിപോര്‍ട്ടുണ്ട്. ഇയാള്‍ സൗദി അറേബ്യയിലാണ് താമസം. കുടുംബത്തിന് മാനക്കേടുണ്ടാക്കിയതിനാലാണ് സഹോദരിയെ കൊന്നതെന്നായിരുന്നു പ്രതി വസീം പോലീസിനോട് പറഞ്ഞത്.

പോളീഗ്രാഫ് ടെസ്റ്റിനെ തുടര്‍ന്ന് പോലീസ് ഹഖ് നവാസിനെ കസ്റ്റഡിയിലെടുത്തു. ജൂലൈ 15നായിരുന്നു ഖന്തീല്‍ ബലൂച്ച് കൊല്ലപ്പെട്ടത്.
Pakistani, Social media, Star, Qandeel Baloch, Killed, Bringing, Shame, Family, Posting, Videos

SUMMARY: Pakistani social media star Qandeel Baloch who was killed for bringing “shame” to the family by posting risque videos and posts on Facebook was strangled to death by her cousin and not by her brother, a polygraph test found on Saturday.

Keywords: Pakistani, Social media, Star, Qandeel Baloch, Killed, Bringing, Shame, Family, Posting, Videos