Follow KVARTHA on Google news Follow Us!
ad

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി: പിണറായി വിജയന്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നNew Delhi, National, India, Prime Minister, Narendra Modi, Karipur, Karipur Airport, Airport, LDF, Kerala, Chief Minister, Pinarayi vijayan,
ന്യൂഡല്‍ഹി: (www.kvartha.com 30.07.2016) കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കരിപ്പൂര്‍ റണ്‍വേ വികസനത്തിനായുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്തു നല്‍കും. കരിപ്പൂരില്‍ റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 ഈ ആവശ്യവും സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങള്‍ തമ്മിലുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പ്രധാനമന്ത്രി  ഉറപ്പ് നല്‍കി.

ബേക്കല്‍, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളില്‍ ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനായി എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

New Delhi, National, India, Prime Minister, Narendra Modi, Karipur, Karipur Airport, Airport, LDF, Kerala, Chief Minister, Pinarayi vijayan.

Keywords: New Delhi, National, India, Prime Minister, Narendra Modi, Karipur, Karipur Airport, Airport, LDF, Kerala, Chief Minister, Pinarayi vijayan.