Follow KVARTHA on Google news Follow Us!
ad

ആറുവയസുകാരിയെ വിവാഹം ചെയ്ത 60 കാരനായ മുസ്ലീം പണ്ഡിതന്‍ അറസ്റ്റില്‍

Kabul, Police, Parents, Kidnap, Iran, Protection, World,
കാബൂള്‍: (www.kvartha.com 30.07.2016) ആറുവയസുകാരിയെ വിവാഹം ചെയ്ത അറുപതുകാരനായ മുസ്ലീം മതപണ്ഡിതന്‍ അറസ്റ്റില്‍. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം . മതപണ്ഡിതനായ മുഹമ്മദ് കരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കണ്ടത് കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടിയെയാണ്. എനിക്ക് അയാളെ പേടിയാണെന്ന് കുട്ടി തുടര്‍ച്ചയായി പറന്നുണ്ടായിരുന്നു. പണ്ഡിതനെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ തനിക്ക് കുട്ടിയെ മതപരമായ
നേര്‍ച്ചയായി നല്‍കിയതാണെന്നാണ് പറഞ്ഞത്.
എന്നാല്‍ ഇറാന്‍ അതിര്‍ത്തി പ്രവിശ്യയായ ഹെരത്തില്‍ നിന്നും കരിം കുട്ടിയെ തട്ടികൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടിയുടെ മാതാപിതാക്കളെ സംഭവം അറിയിച്ചിട്ടുണ്ടെന്നും അവര്‍ എത്തുന്നത് വരെ കുട്ടിയെ ഘോറില്‍ തന്നെയുള്ള വനിതാ അഭയകേന്ദ്രത്തിലാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Keywords: Afghan Mullah Arrested After 'Marriage' To 6-Year-Old Girl, Kabul, Police, Parents, Kidnap, Iran, Protection, World.