Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു; മരിച്ചവരില്‍ 2 പോലീസുകാര്‍

ഒമാനില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒമാനിലെ അല്‍ ഖൂദില്‍ Oman, Malayalees, Gulf, Death, Accident, Cherp native, Pattambi native, Muscut.
മസ്‌ക്കറ്റ്: (www.kvartha.com 31.07.2016) ഒമാനില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് ഒമാന്‍ പോലീസുകാരും ഉള്‍പ്പെടും. ഒമാനിയായ മറ്റൊരാളും മരിച്ചിട്ടുണ്ട്. ഒമാനിലെ അല്‍ ഖൂദില്‍ ആണ് സംഭവം.

ചേര്‍പ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത്, പട്ടാമ്പി സ്വദേശി സൈനുല്‍ ആബിദീന്‍, എന്നിവരാണ് മരിച്ച മലയാളികള്‍. അല്‍ ഖൂദിലെ ഫുഡ് ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ജേലിസ്ഥലത്ത്് നിന്നും വരികയായിരുന്ന ഇവരുടെ ബൈക്ക് പോലീസ് പരിശോധിക്കുന്നതിനിടെ മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു.

മൃതദേഹങ്ങല്‍ സുല്‍ത്വാന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Oman, Malayalees, Gulf, Death, Accident, Cherp native, Pattambi native, Muscut.

Keywords: Oman, Malayalees, Gulf, Death, Accident, Cherp native, Pattambi native, Muscut.