Follow KVARTHA on Google news Follow Us!
ad

വീഡിയോ ഗ്രാഫറെ കിട്ടിയില്ല; വിവാഹത്തില്‍ നിന്നും പിന്മാറിയ വരന്‍ വധുവിന്റെ കുടുംബത്തിനെതിരെ പോലീസില്‍ പരാതി നല്‍കി

തിരുച്ചിറപ്പിള്ളി: (www.kvartha.com 29.06.2016) വിവാഹാഘോഷം പകര്‍ത്താന്‍ വീഡിയോ ഗ്രാഫറെ ലഭിച്ചില്ലെന്ന കാരണത്താല്‍ വിവാഹം റദ്ദാക്കി. തിരുച്ചിറപ്പിള്ളീയിലാണ് സംഭവം.Wedding, Called off, Last minute, Family, Bride, Learnt, Videographing, Marriage, Ceremony.
തിരുച്ചിറപ്പിള്ളി: (www.kvartha.com 29.06.2016) വിവാഹാഘോഷം പകര്‍ത്താന്‍ വീഡിയോ ഗ്രാഫറെ ലഭിച്ചില്ലെന്ന കാരണത്താല്‍ വിവാഹം റദ്ദാക്കി. തിരുച്ചിറപ്പിള്ളീയിലാണ് സംഭവം.

വധുവിനും വീട്ടുകാര്‍ക്കുമെതിരെ വരന്‍ പോലീസില്‍ പരാതി നല്‍കി. വധുവിന്റെ കുടുംബം തന്നെ വഞ്ചിച്ചെന്നും വിവാഹ സജ്ജീകരണങ്ങള്‍ക്കായി ചിലവാക്കിയ പണം പാഴായെന്നും ആരോപിച്ചായിരുന്നു പരാതി.

ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപോര്‍ട്ടനുസരിച്ച് ഇരു കുടുംബങ്ങളും അടുത്ത ബന്ധുക്കളാണ്. വിവാഹം വളരെ കേമമായി നടത്താനായിരുന്നു വധുവിന്റെ പിതാവ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വരന്‍ വിവാഹധൂര്‍ത്തിനെതിരെ നിലപാടെടുത്തു. വിവാഹദിവസം വീഡിയോഗ്രാഫറേയും ഫോട്ടോഗ്രാഫറേയും ഏര്‍പ്പാടാക്കാമെന്ന് വരനായിരുന്നു ഏറ്റത്. എന്നാല്‍ വീഡിയോഗ്രാഫര്‍ എത്തിയപ്പോഴേക്കും വിവാഹാഘോഷങ്ങള്‍ പകുതിയോളമെത്തിയിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. വിവാഹം അലങ്കോലമായി.
Wedding, Called off, Last minute, Family, Bride, Learnt, Videographing, Marriage, Ceremony.

SUMMARY: A wedding was called off at the last minute after the family of a bride learnt that there was no videographing for the marriage ceremony.

Keywords: Wedding, Called off, Last minute, Family, Bride, Learnt, Videographing, Marriage, Ceremony.