Follow KVARTHA on Google news Follow Us!
ad

യുവാവ് ഐഫോണിനെ വിവാഹം കഴിച്ചു!

ഐഫോണിനോടുള്ള ഇഷ്ടം മൂത്ത് ഒടുവില്‍ യുവാവ് അതിനെ തന്നെ വിവാഹം കഴിച്ചുMobil Phone, World,
ലോസ് ആഞ്ജലസ്: (www.kvartha.com 30.06.2016) ഐഫോണിനോടുള്ള ഇഷ്ടം മൂത്ത് ഒടുവില്‍ യുവാവ് അതിനെ തന്നെ വിവാഹം കഴിച്ചു. ലോസ് ആഞ്ജലസിലാണ് സംഭവം. ആരോണ്‍ ചെര്‍വനാക് എന്ന യുവാവാണ് തന്റെ ഐഫോണിനെ മതപരമായ എല്ലാ ചടങ്ങുകളോടും കൂടി ലാസ് വേഗാസിലെ ചാപ്പലില്‍ വച്ച് വിവാഹം കഴിച്ചത്.

ഫോണിനെ വിവാഹം കഴിച്ചതോടെ തനിക്ക് ഭ്രാന്താണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയും ആരോണ്‍ നല്‍കുന്നുണ്ട്. ആളുകള്‍ അവരുടെ വികാരങ്ങളെ ഫോണുമായി ബന്ധിപ്പിക്കുന്നുണ്ട്. ആശ്വാസത്തിന് വേണ്ടി ഉപയോഗിക്കുന്നവരുണ്ട്, ശാന്തരാക്കാന്‍ വേണ്ടി, ഉറക്കം വരാന്‍ വേണ്ടി ....അങ്ങനെ പലതിനും ഉപയോഗിക്കുന്നവരുണ്ട്. ആ ബന്ധമാണ് തനിക്കെന്നും ആരോണ്‍ പറയുന്നു. ഏറെക്കാലമായി തന്റെ സ്മാര്‍ട്ട് ഫോണ്‍ തനിക്കൊപ്പമുണ്ട്. അതാണ് ഫോണിനെത്തന്നെ വിവാഹം കഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആരോണ്‍ പറയുന്നു.

അതേസമയം ആരോണിന്റെ വിവാഹം നെവാഡയില്‍ നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും മൊബൈല്‍ ഫോണുകള്‍ക്ക് ഡിജിറ്റല്‍ യുഗത്തിലുള്ള പ്രാധാന്യം തെളിയിക്കുന്ന കാര്യമാണിതെന്നാണ് ആരോണിന്റെ പക്ഷം.

ലിറ്റില്‍ ലാസ്‌വെഗാസ് ചാപ്പലിന്റെ ഉടമ മിഷേല്‍ കെല്ലിയായിരുന്നു വിവാഹത്തിന്റെ കാര്‍മികന്‍. ഭംഗിയായും ഭദ്രമായും പൊതിഞ്ഞ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു കെല്ലി ചോദിച്ചു - ആരോണ്‍ ഈ അലങ്കരിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണിനെ നിയമപരമായി വിവാഹം കഴിക്കാന്‍ നീ തയാറുണ്ടോ? അവളോടു സ്‌നേഹവും വിശ്വാസവും കൂറും ജീവിതകാലം മുഴുവന്‍ പുലര്‍ത്തുമോ? ആരോണ്‍ തലകുലുക്കി - സമ്മതം...സമ്മതം.

മൊബൈല്‍ ഫോണിന്റെ കവറില്‍ നിന്നു പുറത്തേക്കു നീണ്ട നിന്ന പ്ലാസ്റ്റിക് വിരലില്‍ ആരോണ്‍ വിവാഹമോതിരവുമണിയിച്ചു. ജീവിതത്തില്‍ ഒരു ഫോണ്‍ എത്രമാത്രം പ്രിയപ്പെട്ടതാണെന്നു വ്യക്തമാക്കുന്നതാണ് ഫോണിനെ വിവാഹം കഴിച്ച സംഭവമെന്ന് മിഷേല്‍ കെല്ലി പറയുന്നു. സി ബി എസ് ലോസ് ആഞ്ചല്‍സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Also Read:
കോഴികളെ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പോലീസ് പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍
Keywords: Wedding bells ring: LA man marries cellphone at Vegas chapel, Mobil Phone, World, Aaron Chervenak, Los Angeles,ceremony,Little Vegas Chapel, CBS Los Angeles, Honor, Pronounce, You, Husband, Smartphone.