Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക പ്രയാസം: വഴിയില്ലാതെ അമ്മ ആറ് വയസ്സുകാരനെ കൊലപ്പെടുത്തി

മുംബൈ: (www.kvartha.com 30.06.2016) ഭർത്താവിന്‍റെ മരണത്തെ തുട‍ർന്ന് ജീവിതം വഴിമുട്ടിയ യുവതി ആറുവയസ്സുകാരൻ മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചുMumbai, Expenses, Six-year-old, Son, Husband, Death, 25-year-old, Woman, Strangulated, Shatabdi Hospital
മുംബൈ: (www.kvartha.com 30.06.2016) ഭർത്താവിന്‍റെ മരണത്തെ തുട‍ർന്ന് ജീവിതം വഴിമുട്ടിയ യുവതി ആറുവയസ്സുകാരൻ മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 25കാരിയ സവിത്ര എന്ന യുവതിയാണ് സാമ്പത്തിക പ്രയാസത്തെ തുടർന്ന കടുംകൈ ചെയ്തത്. യുവതി മരിക്കാതെ രക്ഷപ്പെട്ടു.

ആശുപത്രിയിൽ എത്തിച്ച യുവതി അസുഖത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. സ്വാഭാവിക മരണമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ഗുൽബർഗ സ്വദേശിയായ ദേവരാജിനെയാണ് സവിത്ര വിവാഹം ചെയ്തത്. നാല് വർഷം മുൻപ് ഇയാൾ മരിച്ചു. ഇതോടെ താമസിക്കാൻ സ്ഥലമില്ലാതായി. പലേടത്തായി ജോലി ചെയ്തെങ്കിലും നാലായിരം രൂപയാണ് ശമ്പളമായി മാസം കിട്ടിയത്. ഇതുകൊണ്ട് കുട്ടിക്കും തനിക്കും ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നു. കുട്ടിക്ക് മരുന്ന് വാങ്ങാൻപോലും കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തതെന്ന് സവിത്ര പോലീസിനോട് പറഞ്ഞു.
Mumbai, Expenses, Six-year-old, Son, Husband, Death, 25-year-old, Woman, Strangulated, Shatabdi Hospital

SUMMARY: Mumbai: Unable to bear the expenses of her six-year-old son after her husband's death, a 25-year-old woman strangulated him and then took him to Shatabdi Hospital pretending he was unwell.

Keywords: Mumbai, Expenses, Six-year-old, Son, Husband, Death, 25-year-old, Woman, Strangulated, Shatabdi Hospital