Follow KVARTHA on Google news Follow Us!
ad

പീഡനത്തിനിരയായ യുവതിക്കൊപ്പം വനിതാ കമ്മീഷന്‍ അംഗത്തിന്റെ സെല്‍ഫി

പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത വനിതാ കമ്മീഷന്‍ അംഗം Jaipur, Controversy, Dowry, Husband, Family, Visit, Jail, National,
ജയ്പൂര്‍ : (www.kvartha.com 30.06.2016) പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത വനിതാ കമ്മീഷന്‍ അംഗം വിവാദത്തില്‍. വടക്കന്‍ ജയ്പൂരിലെ വനിതാ പോലീസ് സ്‌റ്റേഷനില്‍ പീഡനത്തിനിരയായ യുവതിയെ കാണാനെത്തിയപ്പോഴാണ് കമ്മീഷന്‍ അംഗം സൗമ്യ ഗുര്‍ജാര്‍ യുവതിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തത്.

സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത് നെറ്റിയിലും കയ്യിലും പച്ചക്കുത്തിയ സംഭവം നേരത്തെ വാര്‍ത്തയായിരുന്നു.

സ്ത്രീധന തുകയായ 51,000 രൂപ നല്‍കാത്തതിനാണ് 30കാരിയായ യുവതിയെ ഭര്‍ത്താവും ഭര്‍തൃ സഹോദരന്‍മാരും ചേര്‍ന്ന് പീഡിപ്പിച്ചത്. ഈ യുവതിയെ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് വിവാദത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്.

സെല്‍ഫിയെടുത്ത സംഭവത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ കമ്മീഷന്‍ അംഗം സൗമ്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ചെയര്‍പേഴ്‌സനും സെല്‍ഫി ചിത്രത്തില്‍ ഉണ്ടായിരുന്നു.  പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് സൗമ്യ സെല്‍ഫിയെടുത്തത്.

ഈ സെല്‍ഫി വാട്‌സാപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വനിതാ കമ്മീഷന്‍ അംഗം സെല്‍ഫിയെടുക്കുന്നത് മറ്റാരോ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.

അതേസമയം സൗമ്യ സെല്‍ഫിയെടുക്കുന്ന സമയത്ത് താന്‍ യുവതിയോട് സംസാരിക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ സെല്‍ഫി എടുക്കുന്ന കാര്യം താന്‍ അറിഞ്ഞില്ലെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികളെ താന്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുകയില്ലെന്നും. സൗമ്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമന്‍ വ്യക്തമാക്കി.

Also Read:
വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ കെഎസ്ഇബി

Keywords: Rajasthan women commission member clicks 'selfie' with molest victim, Whats app, Jaipur, Controversy, Dowry, Husband, Family, Visit, Jail, National.