Follow KVARTHA on Google news Follow Us!
ad

കുറ്റവാളികളെ തൂക്കിക്കൊല്ലുന്ന രീതി ഭാര്യയെ കാണിച്ചുകൊടുത്ത പോലീസുകാരന്റെ കഴുത്തില്‍ കുരുക്ക് കുടുങ്ങി

മുംബൈ: (www.kvartha.com 29.06.2016) ഭാര്യയെ തൂക്കിക്കൊല കാണിച്ചുകൊടുത്ത 26കാരനായ പോലീസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. Mumbai, 26-year-old, Police constable, Critical condition, Accidentally, Hanged, Himself, Residence, Suburban, Bhandup
മുംബൈ: (www.kvartha.com 29.06.2016) ഭാര്യയെ തൂക്കിക്കൊല കാണിച്ചുകൊടുത്ത 26കാരനായ പോലീസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴുത്തില്‍ കുരുക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. കുറ്റവാളികളെ തൂക്കിലേറ്റുന്നത് ഭാര്യയെ കാണിച്ചുകൊടുക്കുകയായിരുന്നു ഇയാള്‍.

മുംബൈ പോലീസിലെ ലോക്കല്‍ ആംസ് ഡിവിഷനിലെ ജീവനക്കാരനായ ഗോവിന്ദ് ബാലാജി ദേവ്‌ഡെയാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. വൈകിട്ട് 3.30ന് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗോവിന്ദ് ബാലാജിയെ ഒരു മണിക്കൂറിന് ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സാരിയിലാണ് ഗോവിന്ദ് കുരുക്കുണ്ടാക്കി കാണിച്ചത്. തുടര്‍ന്നിയാള്‍ സ്റ്റൂളില്‍ കയറി നിന്ന് സീലിംഗില്‍ കുരുക്ക് സ്ഥാപിച്ചു. തല കുരുക്കിലിട്ടു. ഇതിനിടെ സ്റ്റൂളില്‍ നിന്നും കാല്‍ വഴുതി കുരുക്ക് കഴുത്തില്‍ മുറുകി.

ഭാര്യയുടെ നിലവിളി കേട്ടാണ് അയല്‍ വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്നവര്‍ ഗോവിന്ദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Mumbai, 26-year-old, Police constable, Critical condition, Accidentally, Hanged, Himself, Residence, Suburban, Bhandup
SUMMARY: Mumbai: A 26-year-old police constable is in a critical condition after he accidentally hanged himself at his residence in suburban Bhandup this afternoon, while demonstrating to his wife how criminals are hanged, police said.

Keywords: Mumbai, 26-year-old, Police constable, Critical condition, Accidentally, Hanged, Himself, Residence, Suburban, Bhandup