Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. Kannur, Kerala, Election, Congress, CPM, LDF, UDF,
കണ്ണൂര്‍: (www.kvartha.com 30.06.2016) കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. എല്‍ ഡി എഫിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച രാഗേഷ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സി സമീറിനെയാണ് തോല്‍പ്പിച്ചത്.

27 നെതിരെ 28 വോട്ടുകള്‍ നേടിയാണ് രാഗേഷിന്റെ വിജയം. പി കെ രാഗേഷ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതോടെ നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു യു ഡി എഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം കരസ്ഥമാക്കിയത്. തുടര്‍ന്ന് രാഗേഷിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ സി സമീറിനെതിരെ എല്‍ ഡി എഫ് അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.

  PK Ragesh
യു ഡി എഫിലെ സി സമീര്‍ ജൂണ്‍ 12 ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെച്ചതിനാലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്. 55 അംഗ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 27 സീറ്റ് വീതമാണുള്ളത്. എല്‍ ഡി എഫിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അഞ്ചു വര്‍ഷവും ഇടതുമുന്നണി കോര്‍പറേഷന്‍ ഭരിക്കുമെന്നും രാഗേഷ് പറഞ്ഞു.

Keywords: Kannur, Kerala, Election, Congress, CPM, LDF, UDF, PK Ragesh , Kannur Corporation Deputy Mayor, Congress Rebel.