Follow KVARTHA on Google news Follow Us!
ad

പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കില്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ കുത്തിയിരുപ്പ് പ്രതിഷേധം

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് Thiruvananthapuram, Medical College, hospital, Student, Ramesh Chennithala, Health Minister, Allegation, UDF, MLA, Kerala,
തിരുവനന്തപുരം: (www.kvartha.com 30.06.2016) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തി.

ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും അംഗീകാരം നഷ്ടപ്പെട്ട മെഡിക്കല്‍ കോളജുകള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയുമായിരുന്നു.

സര്‍ക്കാരിന്റെ തെറ്റായ ഈ തീരുമാനം അന്യ സംസ്ഥാന ലോബിയെ സഹായിക്കാനാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ ആരോപിച്ചു. ആയിരത്തിലേറെ മെഡിക്കല്‍ സീറ്റുകളാണ് ഇതേതുടര്‍ന്ന് നഷ്ടമായത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

ഇതിനെ തകര്‍ക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റേത്. അംഗീകാരം റദ്ദാക്കിയതോടെ ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ പുനര്‍വിന്യസിക്കേണ്ട അവസ്ഥയാണുള്ളത്. ഈ മെഡിക്കല്‍ കോളജിനെ അട്ടിമറിക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുകയാണ്. ഡോക്ടര്‍മാരുടെ നിയമന ഉത്തരവ് പോലും കാണാനില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

ഏഴ് മെഡിക്കല്‍ കോളജിന് പൂര്‍ണമായും നാലെണ്ണത്തിന് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ദീര്‍ഘ വീക്ഷണമില്ലാതെ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നിലപാടാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും മന്ത്രി ആരോപിച്ചു. ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കും. എന്നാല്‍, ഒരു മാസം കൊണ്ട് സാധിക്കില്ല. വര്‍ഷം തോറും അംഗീകാരം പുതുക്കി വാങ്ങുന്ന പരിപാടിക്ക് സര്‍ക്കാറില്ലെന്നും ശൈലജ വ്യക്തമാക്കി.

അതേസമയം ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ സര്‍ക്കാര്‍ തമസ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ആദ്യം വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Also Read:
കോഴികളെ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പോലീസ് പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍

Keywords: Thiruvananthapuram, Medical College, Hospital, Student, Ramesh Chennithala, Health Minister, Allegation, UDF, MLA, Kerala.