Follow KVARTHA on Google news Follow Us!
ad

ക്‌ഷേത്രത്തില്‍ ബീഫ് വെച്ച് റമദാനില്‍ കലാപമുണ്ടാക്കാന്‍ ശ്രമം

ഹൈദരാബാദ്: (www.kvartha.com 30.06.2016) ഹൈദരാബാദില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞതായി നാഷണല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി. National Investigation Agency, India, Discovered, Plot, Indian, Terror, Operatives, Spark, Riots, Month of Ramadan
ഹൈദരാബാദ്: (www.kvartha.com 30.06.2016) ഹൈദരാബാദില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞതായി നാഷണല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി. മുസ്ലീങ്ങളുടെ പുണ്യമാസമായ റമദാനില്‍ കലാപമുണ്ടാക്കാനായിരുന്നു ശ്രമമെന്നും ഇവര്‍ പറയുന്നു.

ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ബീഫ് സൂക്ഷിച്ച് കലാപമുണ്ടാക്കാനായിരുന്നു തീവ്രവാദികളുടെ ശ്രമമെന്നും ആരോപണമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സിറ്റിയിലെ വിവിഐപികളെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്താനും തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ പത്തോളം കേന്ദ്രങ്ങളില്‍ നിന്നും പതിനൊന്ന് പേരെ എന്‍.ഐ.എ പിടികൂടിയത്. തീവ്രവാദബന്ധമാരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.

പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്. ഇവര്‍ തമ്മില്‍നടത്തിയ ഫോണ്‍ സംഭാഷണം എന്‍.ഐ.എയുടെ ആരോപണത്തിന് തെളിവാണെന്ന് പറയപ്പെടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബാക്കിയുള്ള 6 പേരെ വെറുതെ വിട്ടു. എന്നാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവരുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

15 ലക്ഷം രൂപയും 40 സെല്‍ഫോണുകളും 32 സിംഗ് കാര്‍ഡുകളും 6 ലാപ്‌ടോപ്പുകളുമാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്നും എന്‍.ഐ.എ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പിടിയിലായവരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തുവെന്നായിരുന്നു ഇവര്‍ നല്‍കിയ വിവരം.
National Investigation Agency, India, Discovered, Plot, Indian, Terror, Operatives, Spark, Riots, Month of Ramadan

SUMMARY: The National Investigation Agency in India has discovered a plot by Indian terror operatives to spark riots during the month of Ramadan in the Indian city of Hyderabad.

Keywords: National Investigation Agency, India, Discovered, Plot, Indian, Terror, Operatives, Spark, Riots, Month of Ramadan