Follow KVARTHA on Google news Follow Us!
ad

ഈദുല്‍ ഫിത്തര്‍: സ്വകാര്യ മേഖലയ്ക്ക് 2 പെയ്ഡ് അവധിദിനങ്ങള്‍

ദുബൈ: (www.kvartha.com 29.06.2016) യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. UAE, Ministry of Labour, Declared, Eid Al Fitr, Holiday, Official, Paid holiday, Private sector, Employees, Shawwal.
ദുബൈ: (www.kvartha.com 29.06.2016) യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് പെയ്ഡ് അവധിദിനങ്ങളാണ് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ബുധനും വ്യാഴവുമായിരിക്കും ഒന്നും രണ്ടും തീയതികള്‍. അതായത് ജൂലൈ ആറും ഏഴും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂട്ടിയാല്‍ 4 അവധിദിനങ്ങള്‍ ലഭിക്കും. മാസപ്പിറവി കാണാതെ ഇക്കാര്യത്തില്‍ ഔദ്യോഗീക പ്രഖ്യാപനം ഉണ്ടാകില്ല.

യുഎഇയിലെ പൊതുമേഖലയ്ക്ക് ഈദുല്‍ ഫിത്തറിന് 9 അവധിദിനങ്ങള്‍ ലഭിക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. ജൂലൈ ഒന്നുമുതല്‍ 9 വരെയാണ് അവധി.

മാനവവിഭവശേഷി വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഖൊബാഷ് സയീദ് ഖൊബാഷാണ് ഇക്കാര്യം സര്‍ക്കുലറിലൂടെ അറിയിച്ചത്.
 UAE, Ministry of Labour, Declared, Eid Al Fitr, Holiday, Official, Paid holiday, Private sector, Employees, Shawwal.

SUMMARY: The Ministry of Labour has declared that the Eid Al Fitr holiday, as an official paid holiday for all private sector employees in the UAE, will be on the first and second days of Shawwal.

Keywords: UAE, Ministry of Labour, Declared, Eid Al Fitr, Holiday, Official, Paid holiday, Private sector, Employees, Shawwal.