Follow KVARTHA on Google news Follow Us!
ad

എന്നെ അറസ്റ്റ് ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ കുറ്റകൃത്യങ്ങള്‍ ചെയ്യും

മനാമ: (www.kvartha.com 29.06.2016) തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസിന് യുവാവിന്റെ ഫോണ്‍കോള്‍. Manama, Kuwaiti man, Pleaded, Security authorities, Arrest, Explaining, Feared, Harm, Himself
മനാമ: (www.kvartha.com 29.06.2016) തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസിന് യുവാവിന്റെ ഫോണ്‍കോള്‍. താന്‍ ദാഇഷ് അനുഭാവിയാണെന്നും തന്നെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ താന്‍ കുടുംബത്തിനോ സ്വയമോ ഉപദ്രവകാരിയാകുമെന്നുമായിരുന്നു ഫോണ്‍ കോള്‍.

ഞാന്‍ ദാഇഷ് ആശയം പിന്തുടരുന്നയാളാണ്. ഞാന്‍ എനിക്കെതിരെയോ എന്റെ കുടുംബത്തിനെതിരെയോ കുറ്റകൃത്യം ചെയ്യുമെന്ന് ഭയപ്പെടുന്നു. അതിനാലെന്നെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പോലീസിന് ലഭിച്ച ഫോണ്‍ കോള്‍. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

സുബഹിയയില്‍ നിന്നുമാണിയാളെ കസ്റ്റഡിയിലെടുത്തത്. കുവൈറ്റി പത്രമായ അല്‍ വതനാണിത് റിപോര്‍ട്ട് ചെയ്തത്. മുപ്പതുകാരനായ യുവാവ് എങ്ങനെയാണ് ദാഇഷിന്റെ ആകര്‍ഷണവലയത്തില്‍ അകപ്പെട്ടതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വ്രതമനുഷ്ഠിച്ചില്ലെന്ന കാരണത്താല്‍ 23കാരനായ ഒമര്‍ മുഹമ്മദ് അല്‍ നാസര്‍ സഹോദരനായ അബ്ദുല്‍ മുഹ്‌സിനെ കൊലപ്പെടുത്തിയത്. അയല്‍ രാജ്യമായ സൗദി അറേബ്യയില്‍ ഇരട്ട സഹോദരങ്ങള്‍ സ്വന്തം കുടുംബത്തില്‍ നടത്തിയ ആക്രമണത്തില്‍ മാതാവിനെ കൊലപ്പെടുത്തിയത് ഏവരേയും ഞെട്ടിച്ചിരുന്നു. പിതാവിനും മുതിര്‍ന്ന സഹോദരനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസില്‍ പ്രതികള്‍ ദാഇഷ് അനുഭാവികളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതലൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായതുമില്ല.
Manama, Kuwaiti man, Pleaded, Security authorities, Arrest, Explaining, Feared, Harm, Himself

SUMMARY: Manama: A Kuwaiti man has pleaded with the security authorities to arrest him, explaining that he feared he would harm himself and his family.

Keywords: Manama, Kuwaiti man, Pleaded, Security authorities, Arrest, Explaining, Feared, Harm, Himself