Follow KVARTHA on Google news Follow Us!
ad

ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 29.06.2016) യാത്രക്കാരുടെ ബാഗേജില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും മോഷ്ടിച്ച രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെറ്റിയ്ഹു.Delhi Police, Arrested, Two, Ground staff, Indira Gandhi International, IGI, Airport, Stealing, Valuables, Baggage
ന്യൂഡല്‍ഹി: (www.kvartha.com 29.06.2016) യാത്രക്കാരുടെ ബാഗേജില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും മോഷ്ടിച്ച രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ തൊഴിലാളികളാണ് അറസ്റ്റിലായത്. എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സര്‍വീസ് നല്‍കുന്നത് എയര്‍ ഇന്ത്യ സാറ്റ്‌സാണ്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അമിത് കുമാര്‍, രോഹിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എയര്‍പോര്‍ട്ടിലെ കയറ്റിറക്ക് തൊഴിലാളികളാണിവര്‍. ലഗേജുകള്‍ വിമാനത്തിലേയ്ക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോഴാണിവര്‍ മോഷ്ടിച്ചിരുന്നത്.

ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ദുബൈയില്‍ നിന്നുമെത്തിയ ഒരു യാത്രക്കാരിയുടെ വിലപിടിപ്പുള്ള പലതും ബാഗേജില്‍ നിന്ന് കാണാതായതോടെ ഇവര്‍ അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ഇവരില്‍ നിന്നും മോഷണ വസ്തുക്കള്‍ വാങ്ങുന്നയാള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല യാത്രക്കാരുടെ ബാഗില്‍ നിന്നും മോഷ്ടിക്കുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Delhi Police, Arrested, Two, Ground staff, Indira Gandhi International, IGI, Airport, Stealing, Valuables, Baggage

SUMMARY: The Delhi Police has arrested two ground staff of Indira Gandhi International (IGI) Airport for stealing valuables from the baggage of passengers. The two men, who were employed by the Air India-SATS, which provides ground services at the airport, were nabbed with the help of CCTV footage.

Keywords: Delhi Police, Arrested, Two, Ground staff, Indira Gandhi International, IGI, Airport, Stealing, Valuables, Baggage