Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിനെതിരെ സഹോദരന്‍ കോടതിയില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പിതാവ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെchennai, Son, Daughter, Sisters, Protection, Girl students, Education, Marriage, National,
ചെന്നൈ: (www.kvartha.com 30.06.2016) പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പിതാവ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്ന് കാട്ടി സഹോദരന്‍ കോടതിയില്‍. ഡിണ്ടിഗല്‍ ജില്ലയിലെ ഗുസിലിയംപാറ സ്വദേശി എസ്.വെങ്കടേശന്‍ ആണ് സഹോദരിയുടെ വിവാഹം മുടക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

സമ്മതമില്ലാതെ വിവാഹം നടത്തില്ലെന്നു പിതാവ് കോടതിയെ അറിയിച്ചെങ്കിലും പിതാവിനൊപ്പം പോകാന്‍ മകനും മകളും തയ്യാറായില്ല. തങ്ങള്‍ക്ക് മാതൃസഹോദരിക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് വെങ്കടേശന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് ഇരുവര്‍ക്കും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്.വിമല നിര്‍ദേശിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം നടത്താന്‍ ഒരുശ്രമവും നടത്തരുതെന്നുള്ള കര്‍ശന താക്കീതും കോടതി പിതാവിനു നല്‍കി. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്വന്തം അവകാശത്തെക്കുറിച്ചു പെണ്‍കുട്ടികള്‍ ബോധവതികളാകണം. ശൈശവവിവാഹത്തോടെ അവരുടെ വിദ്യാഭ്യാസം അവസാനിക്കുന്നുവെന്നും അവരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ശൈശവവിവാഹം നിയമംമൂലം നിരോധിച്ച രാജ്യത്ത് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ശൈശവവിവാഹത്തിനെതിരെ പ്രചാരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Chennai, Son, Daughter, Sisters, Minor, Protection, Girl students, Education, Marriage, National

Also Read:
വീടിനുനേരെ ഗുണ്ടാസംഘം വെടിയുതിര്‍ത്തു; കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

Keywords: Chennai, Son, Daughter, Sisters, Minor, Protection, Girl students, Education, Marriage, National.