Follow KVARTHA on Google news Follow Us!
ad

ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ഗവര്‍ണര്‍ക്ക് മാതാവ് കത്തയച്ചു

അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഗവര്‍ണര്‍ക്ക് കത്തയച്ചുKannur, Kerala, Letter, Governor, LDF, CPM, Government, MLA, Murder case, Muslim-League, MSF, Shukur murder,
കണ്ണൂര്‍: (www.kvartha.com 30.06.2016) അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഗവര്‍ണര്‍ക്ക് കത്തയച്ചു. ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.

തന്റെ മകനെ വെട്ടിക്കൊന്ന കേസില്‍ സി പി എമ്മിന്റെ എം.എല്‍.എയും പ്രമുഖ നേതാവുമുണ്ട്. അതിനാല്‍ സി പി എം ഇടപെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാറിന്റെ നിയമ ഉപദേശകനായ എം.കെ ദാമോദരന്‍ പ്രതികള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായത്.

Ariyil Shukur
അതേപോലെ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതെല്ലാം കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായിട്ടാണ് മനസ്സിലാക്കുന്നത്. പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും ഗവര്‍ണര്‍ സദാശിവത്തിനയച്ച കത്തില്‍ പറയുന്നു.

Keywords:Kannur, Kerala, Letter, Governor, LDF, CPM, Government, MLA, Murder case, Muslim-League, MSF, Shukur murder.