Follow KVARTHA on Google news Follow Us!
ad

എമിറേറ്റ്‌സ് റോഡില്‍ 3 ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

ദുബൈ: (www.kvartha.com 30.06.2016) എമിറേറ്റ്‌സ് റോഡില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. Three-truck, Collision, Emirates Road, Wednesday, Resulted, Death, One person, Injuring, Another.
ദുബൈ: (www.kvartha.com 30.06.2016) എമിറേറ്റ്‌സ് റോഡില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. മരിച്ചയാള്‍ ഏഷ്യക്കാരനാണ്.

ഷാര്‍ജ വിന്റര്‍ ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് ട്രക്കുകളാണ് ആദ്യം കൂട്ടിയിടിച്ചത്. തുടര്‍ന്ന് പിന്നാലെയെത്തിയ മൂന്നാമത്തെ ട്രക്ക് അപകമുണ്ടായ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ആദ്യത്തെ ട്രക്ക് ഓടിച്ചിരുന്ന െ്രെഡവര്‍ തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെ ട്രക്ക് െ്രെഡവറെ ഉടനെ ആശുപത്രിയിലെത്തിച്ചു.

നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുവെന്നായിരുന്നു പോലീസിന്റെ കണ്ട്രോള്‍ റൂമില്‍ ലഭിച്ച വിവരം. തുടര്‍ന്ന് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.
Three-truck, Collision, Emirates Road, Wednesday, Resulted, Death, One person, Injuring, Another.

SUMMARY: A three-truck collision on Emirates Road on Wednesday resulted in the death of one person, while injuring another.

Keywords: Three-truck, Collision, Emirates Road, Wednesday, Resulted, Death, One person, Injuring, Another.