Follow KVARTHA on Google news Follow Us!
ad
Posts

വി എസ് പറയാത്തതു പറഞ്ഞെന്നു വരുത്തി; മാധ്യമങ്ങള്‍ക്ക് വി എസിന്റെ ബിഗ് നോ; പ്രസംഗിക്കുന്നത് വേണമെങ്കില്‍ എഴുതിയെടുക്കുക

ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിലുണ്ടായ വളച്ചൊടിക്കലിനോടുള്ള പ്രതികരണമായി Thiruvananthapuram, V.S Achuthanandan, Media, Election, Press-Club, Facebook, Social Medias, Web Site, Audio, Interview.
തിരുവനന്തപുരം: (www.kvartha.com 30.04.2016) ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിലുണ്ടായ വളച്ചൊടിക്കലിനോടുള്ള പ്രതികരണമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് തെരഞ്ഞെടുപ്പു കഴിയുന്നതു വരെ നിര്‍ത്തിവച്ചു. തന്റെ പ്രസംഗങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ആവശ്യമെങ്കില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം. ആര്‍ക്കും അഭിമുഖങ്ങള്‍ കൊടുക്കുന്നില്ല; ഒരു പ്രസ്‌ക്ലബിന്റെയും മുഖാമുഖ പരിപാടികളില്‍ പങ്കെടുക്കുന്നില്ല.

താന്‍ മുഖ്യമന്ത്രിയാകണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വി എസ് പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഡല്‍ഹി ഗ്രൂപ്പിന്റെ ദിനപത്രം പ്രസിദ്ധീകരിച്ച അഭിമുഖമാണ് വി എസിന്റെ ഈ മാറ്റത്തിനു പിന്നില്‍. യഥാര്‍ത്ഥത്തില്‍ വി എസ് പറഞ്ഞതും ഉദ്ദേശിച്ചതുമല്ല മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ രണ്ടു ദിവസം മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയായി ആഘോഷിക്കുകയും ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന സി പി എമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയുണ്ടെന്ന പ്രതീതി പരക്കുകയും ചെയ്തു.

'വി എസ് മുഖ്യമന്ത്രിയാകണം എന്ന് ആളുകളൊക്കെ പറയുന്നുണ്ടല്ലോ' എന്ന ചോദ്യത്തിന്, അങ്ങനെയൊരു അഭിപ്രായം ചില ആളുകളുടെയും ബുദ്ധിജീവികളുടെയും ഇടയില്‍ ഡെവലപ് ചെയ്തു വരുന്നുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കുക എന്നുമാണ് വി എസ് മറുപടി നല്‍കിയത്. അഭിമുഖത്തിലെ കാര്യങ്ങള്‍ താന്‍ പറഞ്ഞതല്ല എന്ന് വി എസ് നിഷേധിച്ചതോടെ പത്രം, അഭിമുഖത്തിന്റെ ഓഡിയോ അവരുടെ വെബ്‌സൈറ്റില്‍ ഇട്ടിരുന്നു. 'വി എസ് അച്യുതാനന്ദനില്‍ നിന്ന് അങ്ങനെയൊരു അഭിപ്രായം പ്രതീക്ഷിക്കേണ്ടതില്ല' എന്നും വി എസ് പറയുന്നത് ആ ടേപ്പില്‍ വ്യക്തമാണ്. ഇതോടെ വിവാദം കെട്ടടങ്ങേണ്ടതാണെങ്കിലും പത്രങ്ങളും ചാനലുകളും ഇത് വലിയ ചര്‍ച്ചയാക്കി മാറ്റി.

ഇതോടെയാണ്, തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇനി മാധ്യമങ്ങളോടു നേരിട്ടു സംസാരിക്കേണ്ടെന്നും പറയാനുള്ള കാര്യങ്ങള്‍ നവമാധ്യങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും ആവാമെന്നും തീരുമാനിച്ചത്. ദേശീയ മാധ്യമങ്ങളും കേരളത്തിലെ മാധ്യമങ്ങളും വി എസിന്റെ അഭിമുഖത്തിന് അവസരം ചോദിച്ച് പരക്കം പായുകയാണ്. മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര ആലപ്പുഴ കഴിഞ്ഞതോടെ പ്രചാരണ രംഗത്ത് വി എസ് നേടിയ മേല്‍ക്കൈ കൂടി കണക്കിലെടുത്താണ് മാധ്യമങ്ങള്‍ അദ്ദേഹത്തിനു പിന്നാലെ പായുന്നത്. എന്നാല്‍ ഒരു മാധ്യമം അഭിമുഖം വളച്ചൊടിച്ചത് മറ്റുള്ളവര്‍ക്കും വിനയായി മാറിയിരിക്കുയാണ്.



Keywords: Thiruvananthapuram, V.S Achuthanandan, Media, Election, Press-Club, Facebook, Social Medias, Web Site, Audio, Interview.