Follow KVARTHA on Google news Follow Us!
ad

രജനീകാന്തിന് അനുവാദം നിഷേധിച്ച മൈസൂര്‍ പാലസില്‍ യുവ മിഥുനങ്ങളുടെ ഫോട്ടോഷൂട്ട്

2014 മുതല്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും നിഷേധിക്കപ്പെട്ട Mysore Palace, National,
മൈസൂര്‍: (www.kvartha.com 30.05.2016) 2014 മുതല്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും നിഷേധിക്കപ്പെട്ട മൈസൂര്‍ പാലസില്‍ യുവ മിഥുനങ്ങളുടെ ഫോട്ടോ ഷൂട്ട്. രജനീകാന്ത് ചിത്രമായ ലിംഗയുടെ ചിത്രീകരണത്തിന് പോലും അധികൃതര്‍ അനുവാദം നിഷേധിച്ച ഇടമാണിത്. ഇവിടെ ഫോട്ടോഷൂട്ടിന് എങ്ങനെ കഴിഞ്ഞുവെന്നത് ആര്‍ക്കും പിടികിട്ടിയിട്ടില്ല.

എന്നാല്‍, ഈ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ദമ്പതികളുടെ വിവാഹത്തിന് മുന്‍പ് നടത്തിയ ഫോട്ടോ ഷൂട്ടാണിതെന്ന് കരുതപ്പെടുന്നു.

കൊട്ടാരത്തിനകത്തെ കല്യാണ മണ്ഡപത്തിലും ദര്‍ബാര്‍ ഹാളിലും മറ്റ് സ്ഥലങ്ങളിലുമാണ് ഷൂട്ട് ഔട്ട് നടന്നിരിക്കുന്നത്. അതേസമയം ഇത്തരമൊരു ഫോട്ടോ ഷൂട്ടിന് അനുവാദം നല്‍കിയിട്ടില്ലെന്ന് മൈസൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശിഖ പറഞ്ഞു.


കൊട്ടാരത്തിനുള്ളില്‍ ചിത്രങ്ങളെടുക്കാന്‍ ഞങ്ങള്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് മൈസൂര്‍ പാലസ് ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍. അദ്ദേഹമാണിതിന് അനുമതി നല്‍കേണ്ടത്. ശിഖ പറഞ്ഞു.

ഇനി ഫോട്ടോ ഷൂട്ടിന് അനുമതി നല്‍കാറുണ്ടെങ്കില്‍ തന്നെ അത് കൊട്ടാരത്തിന് പുറത്താണ്. അകത്ത് യാതൊരു കാരണവശാലും ഫോട്ടോ ഷൂട്ട് അനുവദിക്കാറില്ലെന്നും ശിഖ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ ഷൂട്ടിനെ കുറിച്ച് ഒന്നുമറിഞ്ഞില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടേയും പ്രതികരണം. ഈ ദമ്പതികള്‍ ആരെന്ന് പോലും സ്ഥിരീകരണമില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണിത് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Mysore, Mysore Palace, Photo shoot, Photos, Video, Rajnikanth, Linga, Ban, Permission, Mysore Palace, National.

SUMMARY: What Rajinikanth could not do, this couple has managed with their photographs and video that have been catching eyeballs on social networking sites over the last few days.

Keywords: Mysore, Mysore Palace, Photo shoot, Photos, Video, Rajnikanth, Linga, Ban, Permission, Mysore Palace, National.