Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവാകാന്‍ തടസ്സമൊന്നും ഇല്ലായിരുന്നു: രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവാകാന്‍ ഒരു തടസ്സവുമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.Oommen Chandy, Ramesh Chennithala, UDF, Congress, Government, Thiruvananthapuram, Kerala, AICC, KPCC, MLA, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2016) ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവാകാന്‍ ഒരു തടസ്സവുമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അദ്ദേഹം സ്വയം പിന്മാറിയതാണ്. അതു നല്‍കുന്ന സന്ദേശം താന്‍ ഉള്‍ക്കൊള്ളുന്നു.  തിരഞ്ഞെടുപ്പുഫലം പൂര്‍ണമായും പുറത്തുവരുന്നതിനു മുന്‍പു തന്നെ പ്രതിപക്ഷ നേതൃപദവിയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുന്നണിക്കു നേതൃത്വം കൊടുത്തു മുന്നിലുണ്ടാകും.

ഉമ്മന്‍ചാണ്ടി യുഡിഎഫ് അധ്യക്ഷപദത്തിലേക്കു വരണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസമ്മതം പറഞ്ഞെങ്കിലും തുടര്‍ന്നും അഭ്യര്‍ഥിക്കും. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കെപിസിസി പ്രസിഡന്റ് മാറണം എന്ന അഭിപ്രായം തനിക്കിലെന്നും രമേശ് പറഞ്ഞു.

ഏകകണ്ഠമായാണു തിരഞ്ഞെടുപ്പു നടന്നത്. കെ. മുരളീധരന്‍ എതിര്‍ത്തു എന്ന വാര്‍ത്ത അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ ഇവിടെ തീരുമാനം എടുത്തിട്ടില്ല.

ആശയവിനിമയങ്ങള്‍ നടന്നു എന്നതു ശരിയാണ്. പക്ഷേ തീരുമാനം ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ ചര്‍ച്ചയ്ക്കു ശേഷമാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Oommen Chandy, Ramesh Chennithala, UDF, Congress, Government, Thiruvananthapuram, Kerala, AICC, KPCC, MLA, Thiruvananthapuram, Kerala.