Follow KVARTHA on Google news Follow Us!
ad

തന്നെ ഇഷ്ടമില്ലെങ്കില്‍ സര്‍ക്കാരിന് മാന്യമായി പറയാമായിരുന്നു: സ്ഥാനമാറ്റത്തില്‍ വികാരഭരിതനായി സെന്‍കുമാര്‍

തന്നെ ഇഷ്ടമല്ലെങ്കില്‍ സര്‍ക്കാരിന് അക്കാര്യം മാന്യമായി പറയാമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ Thiruvananthapuram, Media, Criticism, LDF, Supreme Court of India, Police, Office, Kerala,
തിരുവനന്തപുരം: (www.kvartha.com 31.052016) തന്നെ ഇഷ്ടമല്ലെങ്കില്‍ സര്‍ക്കാരിന് അക്കാര്യം മാന്യമായി പറയാമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ  സ്ഥാനമാറ്റത്തില്‍ വികാരഭരിതനായി സെന്‍കുമാറിന്റെ പ്രതികരണം.  ലോക്‌നാഥ് ബെഹ്‌റയല്ല സെന്‍കുമാര്‍. സര്‍ക്കാരിനോടൊപ്പം യോജിച്ചുപോകാന്‍ ബഹ്‌റക്കേ കഴിയൂവെന്നു തോന്നുന്നുവെങ്കില്‍ അദ്ദേഹത്തെ തന്നെ ആസ്ഥാനത്ത് നിയമിക്കാം.

വാശി പിടിച്ച് ഡി.ജി.പി പദവിയില്‍ ഇരിക്കുന്നതില്‍ അര്‍ഥമില്ല. അങ്ങനെ നില്‍ക്കുന്ന ഒരാളല്ല സെന്‍കുമാര്‍. തനിക്ക് ഒരിക്കലും ലോക്‌നാഥ് ബഹ്‌റയാകാന്‍ കഴിയില്ല. തനിക്ക് തന്റേതായ തത്വങ്ങളുണ്ട്. അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിവിടത്തെ ജനങ്ങള്‍ക്കറിയാം. നിരവധി പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയില്‍ ചട്ടലംഘനമുണ്ട്. സുപ്രീംകോടതി വിധിക്കും പോലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിത്. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

തന്റെ ജോലി നന്നായിട്ടു തന്നെയാണ് ചെയ്തിട്ടുള്ളത്. ആരെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല.
നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്തിട്ടില്ലെന്നും ആരെയും അതിനു പ്രേരിപ്പിച്ചിട്ടുമില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

വളരെ സംതൃപ്തിയോടെ തന്നെ സ്ഥാനമൊഴിയും. ഒരു വര്‍ഷം ഡി.ജി.പിയായിരുന്നു. ഈ കാലയളവില്‍ കുറേയധികം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പദവിയേറ്റെടുക്കുന്ന സമയത്ത് വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഡി.ജി.പി ഓഫിസിലുണ്ടായിരുന്നത്. ഒരു ദിവസം 16 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടുമുണ്ട്. അത്രയും സമയം എടുത്താണ് ഓരോ കാര്യങ്ങളും പൂര്‍ത്തിയാക്കിയതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.


Also Read:
അസുഖത്തെ തുടര്‍ന്ന് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു
Keywords: T P Senkumar about transfer, Thiruvananthapuram, Media, Criticism, LDF, Supreme Court of India, Police, Office, Kerala.