Follow KVARTHA on Google news Follow Us!
ad

ഹജ്ജ്: ഇറാന്റെ ആവശ്യങ്ങള്‍ അസ്വീകാര്യമെന്ന് സൗദി അറേബ്യ

ഈ വര്‍ഷത്തെ ഹജ്ജ് ഉടമ്പടി സംബന്ധിച്ച് സൗദി അറേബ്യയുമായി ധാരണയിലെത്താന്‍ ഇറാന്Gulf, Saudi Arabia,
റിയാദ്: (www.kvartha.com 31.05.2016) ഈ വര്‍ഷത്തെ ഹജ്ജ് ഉടമ്പടി സംബന്ധിച്ച് സൗദി അറേബ്യയുമായി ധാരണയിലെത്താന്‍ ഇറാന് കഴിഞ്ഞിട്ടില്ലെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇറാന്റെ ഉന്നതതല സംഘം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ റിയാദിലെത്തിയിരുന്നുവെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷമുണ്ടായ ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജിന്റെ സംഘാടക അവകാശമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തീര്‍ത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്ന സൗദി അറേബ്യയുടെ ഹജ്ജ് കരാറുകള്‍ എഴുപതോളം രാജ്യങ്ങള്‍ അംഗീകരിക്കുകയും അവരുമായി ധാരണാപത്രം ഒപ്പുവെയ്ക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഈ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ ഇറാന്‍ വിസമ്മതിക്കുകയാണ്. ജുബൈര്‍ പറഞ്ഞു.

അതേസമയം വ്യോമയാന സര്‍വീസുകളോ നയതന്ത്രബന്ധങ്ങളോ നിലനില്‍ക്കുന്നില്ലെങ്കിലും ഇറാന്‍ പൗരന്മാര്‍ക്ക് ഹജ്ജ് സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

Gulf, Saudi Arabia, Sunday, Denounced, Unacceptable, Iranian demands, Pilgrims, Joining, Haj, Tehran, Accused, Riyadh, Raising, Obstacles

SUMMARY: Saudi Arabia on Sunday denounced as "unacceptable" Iranian demands over its pilgrims joining the annual Haj this year, after Tehran accused Riyadh of raising obstacles.

Keywords: Gulf, Saudi Arabia, Sunday, Denounced, Unacceptable, Iranian demands, Pilgrims, Joining, Haj, Tehran, Accused, Riyadh, Raising, Obstacles.