Follow KVARTHA on Google news Follow Us!
ad

ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് മറിച്ചുനല്‍കുന്ന റാക്കറ്റ് സജീവം

ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് മറിച്ചുനല്‍കുന്ന റാക്കറ്റ് സജീവമാകുന്നു. ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലെത്തുന്നവരുടെ പാസ്‌പോര്‍ട്ട് മുന്‍കൂട്ടി പിടിച്ചുവെച്ചാണ് റാക്കറ്റ് ചതിവ് ചെയ്യുന്നത്. ഇങ്ങിനെ പിടിച്ചുവെക്കുന്ന Gulf, UAE, Passport, Fake Passport, Cheating, Accused, Case, Racket
മനാമ: (www.kvartha.com 31.05.2016) ഗള്‍ഫില്‍ പാസ്‌പോര്‍ട്ട് മറിച്ചുനല്‍കുന്ന റാക്കറ്റ് സജീവമാകുന്നു. ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലെത്തുന്നവരുടെ പാസ്‌പോര്‍ട്ട് മുന്‍കൂട്ടി പിടിച്ചുവെച്ചാണ് റാക്കറ്റ് ചതിവ് ചെയ്യുന്നത്. ഇങ്ങിനെ പിടിച്ചുവെക്കുന്ന പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തി കേസില്‍ പെട്ടവരെയും, വന്‍ തട്ടിപ്പ് നടത്തി മുങ്ങുന്നവരെയും നാട്ടിലേക്ക് കടക്കാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് ആവശ്യക്കാര്‍ക്ക് നല്‍കിയാല്‍ 10 ലക്ഷം രൂപവരെ തട്ടിപ്പ് സംഘം വാങ്ങുന്നുണ്ട്. മുംബൈ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. ചെറിയ ജോലികള്‍ക്കെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകളാണ് ഇവര്‍ തന്ത്രപൂര്‍വം കൈക്കലാക്കി തട്ടിപ്പ് നടത്തുന്നത്. ജോലിക്കെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ഒരുതരത്തിലും പിടിച്ചുവെക്കാന്‍ പാടില്ലെന്നും, ഉടമസ്ഥരുടെ കൈയ്യില്‍ തന്നെ സൂക്ഷിക്കണമെന്നുമാണ് നിയമം. നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പലരും നിലവിലുള്ള ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ പാസ്‌പോര്‍ട്ട് തൊഴിലുടമയും ഏജന്റുമാരും ആവശ്യപ്പെടുമ്പോള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാങ്ങിവെക്കുന്ന പാസ്‌പോര്‍ട്ടുകളാണ് വന്‍ മാഫിയ സംഘം മറിച്ചു വില്‍ക്കുന്നത്.

കാസര്‍കോട് സ്വദേശി ഹരീഷും ഇത്തരത്തില്‍ റാക്കറ്റിന്റെ പിടിയില്‍ കുടുങ്ങിയ ആളാണ്. ബഹ്‌റൈനില്‍ ജോലിക്കെത്തിയ ഹരീഷ് ഏജന്റിന്റെ ആവശ്യപ്രകാരം പാസ്‌പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മറ്റൊരാളെ നാട്ടിലേക്ക് കടത്തിവിടുകയായിരുന്നു റാക്കറ്റ്. ഒടുവില്‍ ഹരീഷിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ അധികൃതര്‍ ഔട്ട്പാസ് നല്‍കി നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.



Related News: സ്വന്തം പാസ്‌പോര്‍ട്ടില്‍ മറ്റൊരാള്‍ നാട്ടിലേക്ക് കടന്നു; ബഹ്‌റൈനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി ഒടുവില്‍ തിരിച്ചെത്തി

Keywords: Gulf, UAE, Passport, Fake Passport, Cheating, Accused, Case, Racket, Passport cheating in Gulf.