Follow KVARTHA on Google news Follow Us!
ad

സൗദിയിലെ നാല് പള്ളികള്‍ സന്ദര്‍ശിക്കാന്‍ അമുസ്‌ലിംകള്‍ക്ക് അവസരം

സൗദിയിലെ നാല് പള്ളികള്‍ സന്ദര്‍ശിക്കാന്‍ അമുസ്‌ലിംകള്‍ക്ക് ഇനി മുതല്‍ അവസരം. ജിദ്ദയിലെ നാലു പ്രധാന പള്ളികള്‍Riyadh, Masjid, Saudi Arabia, Muslims, Gulf, Visit,
റിയാദ്: (www.kvartha.com 31.05.2016) സൗദിയിലെ നാല് പള്ളികള്‍ സന്ദര്‍ശിക്കാന്‍ അമുസ്‌ലിംകള്‍ക്ക് ഇനി മുതല്‍ അവസരം. ജിദ്ദയിലെ നാലു പ്രധാന പള്ളികള്‍ സന്ദര്‍ശിക്കാനാണ് അവസരമൊരുക്കിയത്.

മസ്ജിദ് അല്‍റഹ്മ, മസ്ജിദ് കിങ് ഫഹദ്, മസ്ജിദ് കിങ് സഊദ്, മസ്ജിദ് അല്‍തഖ്‌വ എന്നിവിടങ്ങളിലാണ് സന്ദര്‍ശിനത്തിനു അനുമതി നല്‍കിയത്. ഇസ്ലാമിക സംസ്‌കാരത്തേയും പൈതൃകത്തേയും കുറിച്ച് അമുസിംകള്‍ക്ക് മനസ്സിലാക്കുന്നത്തിനാണ് പള്ളികള്‍ മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത്.


പള്ളിയുടെ പവിത്രത സന്ദര്‍ശകര്‍ മാനിക്കുകയും അതിന് യോജിക്കാത്ത സംഗതികള്‍ ഒഴിവാക്കുകയും വേണമെന്നുമുള്ള വ്യവസ്ഥയോടെയാണ്
 സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

Keywords: Riyadh, Masjid, Saudi Arabia, Muslims, Gulf, Visit,  Two Holy Mosques, Al-Rahma (providence), Al-Taqwa (piety), King Fahd, King Saud mosques.