Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് തോല്‍വിയില്‍ നിന്ന് പഠിക്കുന്നില്ല: വിജയരാഘവന്‍

കോണ്‍ഗ്രസ് തോല്‍വിയില്‍നിന്നു പാഠം പഠിക്കാന്‍ തയാറാകാത്തതാണ് വന്‍ തകര്‍ച്ചയിലേക്കു നയിക്കുന്നതെന്ന് Malappuram, Kerala, Congress, UDF, Failed, LDF, CPM,
മലപ്പുറം: (www.kvartha.com 31.05.2016) കോണ്‍ഗ്രസ് തോല്‍വിയില്‍നിന്നു പാഠം പഠിക്കാന്‍ തയാറാകാത്തതാണ് വന്‍ തകര്‍ച്ചയിലേക്കു നയിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയുമായി യു.ഡി.എഫ്  സന്ധി ചെയ്തത് അവര്‍ക്ക് വന്‍ തിരിച്ചടിക്കു കാരണമായി.

വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം മലപ്പുറം നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .അഴിമതി നടത്തുന്നവര്‍ കസേരയിലുണ്ടാകില്ലെന്ന് പറയാന്‍ ആര്‍ജവമുള്ള മന്ത്രിമാരാണ് എല്‍.ഡി.എഫ്. സര്‍ക്കാരിലുള്ളത്.

പ്രതിപക്ഷസ്ഥാനം ഉമ്മന്‍ ചാണ്ടിക്ക് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും പറയേണ്ടി വന്നു. അതേസമയം സംസ്ഥാനത്ത് ഒരു സീറ്റ് കിട്ടിയതിന്റെ ബലത്തില്‍ സി.പി.എമ്മിനെതിരേ അക്രമം അഴിച്ചുവിടാമെന്ന ധാരണയിലാണ് സംഘപരിവാരെന്നും അദ്ദേഹം പറഞ്ഞു.

Keywords: Malappuram, Kerala, Congress, UDF, Failed, LDF, CPM, NGO, A Vijayarakhavan, Conference,  LDF Government, BJP, O Rajagopal.