Follow KVARTHA on Google news Follow Us!
ad

വെള്ളം എടുക്കുന്ന തമിഴ്‌നാടിനു പുതിയ ഡാം വേണ്ടെങ്കില്‍ കേരളത്തിനും വേണ്ട, കേരളം നിലപാട് മാറ്റിയത് മുമ്പേ ആലോചിച്ച്

പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് വേണ്ടെന്ന നിലപാടിനു തുടര്‍ച്ചയായി, നിലവിലെ ഡാമുThiruvananthapuram, Protection, Media, Report, Congress, Election-2016, Pinarayi vijayan, Water, Kerala,
തിരുവനന്തപുരം: (www.kvartha.com 30.05.2016) പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് വേണ്ടെന്ന നിലപാടിനു തുടര്‍ച്ചയായി, നിലവിലെ ഡാമുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതു സ്ഥിതിയും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി ഡാമിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുകയാണ് ഇതില്‍ പ്രധാനം. ഡാമില്‍ നിന്നു വെള്ളം കൊണ്ടുപോയി തെക്കന്‍ തമിഴ്‌നാട്ടിലെ കൃഷിക്ക് ഉപയോഗിക്കുകയും വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യുന്ന തമിഴ്‌നാടിനു മാത്രമാണ് ഡാമിന്റെ ആവശ്യം.

എന്നാല്‍ നിലവിലെ ഡാം സുരക്ഷിതമല്ല എന്നു വന്നപ്പോഴും പുതിയത് നിര്‍മിക്കാന്‍ തമിഴ്‌നാട് അനുവദിച്ചില്ല. പുതിയ ഡാമിനൊപ്പം പുതിയ കരാറും ഉണ്ടാകും എന്നതാണ് കാരണം. പുതിയ ഡാമിന് കേരളം സ്ഥലം കണ്ടെത്തുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തപ്പോള്‍ തമിഴ്‌നാട് സുപ്രീംകോടതിയില്‍ നിന്നു സ്‌റ്റേ വാങ്ങുകയും ചെയ്തു. അതിനു ശേഷവും തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്ന നിലപാടില്‍ നിന്നു കേരളം പിന്നോട്ടു പോയിരുന്നില്ല. എന്നാല്‍ വെള്ളം ആവശ്യമുള്ള തമിഴ്‌നാട് കേരളത്തിന്റെ സുരക്ഷ അവഗണിച്ചു മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കേരളം നിലപാട് മാറ്റുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നത്.

പുതിയ ഡാം പുതിയ കരാര്‍ എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ തമിഴ്‌നാടിനു വെള്ളം കൊടുക്കാന്‍ മാത്രമായി ഡാം നിലനിര്‍ത്തേണ്ട എന്ന നിലപാടിലേക്കാണ് കേരളം പോകുന്നത്. ഘട്ടം ഘട്ടമായി ഡാം ഡീ കമ്മീഷന്‍ ചെയ്യുകയാണ് ഉദ്ദേശം. ഇത് തിരിച്ചറിഞ്ഞ് തമിഴ്‌നാട് കര്‍ക്കശ നിലപാടുകളില്‍ അയവ് വരുത്തുമെന്നാണ് പുതിയ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

പുതിയ ഡാം വേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനു പിന്നിലെ കൃത്യമായ ആസൂത്രണവും അതുതന്നെയാണെന്ന് അറിയുന്നു. '' മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും നിലവിലെ അണക്കെട്ടും വേണ്ടെന്നു വാദമുയരുന്നു; സര്‍ക്കാര്‍ മാറിയാല്‍ പുനരധിവാസ നടപടികള്‍ക്കു മുന്‍തൂക്കം'' എന്ന തലക്കെട്ടില്‍ കെവാര്‍ത്ത ഇത് ഏപ്രില്‍ രണ്ടിനു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയത്തില്‍ അമ്പരപ്പിക്കുന്ന പുതിയ ചര്‍ച്ചകള്‍ക്കു മുല്ലപ്പെരിയാര്‍ അണക്കെട്ടു വീണ്ടും വിഷയമായേക്കും എന്നാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, പുതിയ കരാര്‍ എന്ന കേരളത്തിന്റെ നിലപാടും മാറ്റും, നിലവിലെ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളിലേക്ക് അടുത്ത സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ഇത് വലിയ പ്രത്യാഘാതങ്ങള്‍ രണ്ടു സംസ്ഥാനങ്ങളിലുമുണ്ടാക്കും എന്നീ കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ നിന്ന്: തെക്കന്‍ തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയുടെ നിലനില്‍പിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കേണ്ടത് നിര്‍ബന്ധമാണ്. അവിടുത്തെ വെള്ളം തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടില്‍ ശേഖരിച്ചാണ് അവര്‍ കൃഷിയിടങ്ങളിലെ ആവശ്യത്തിന് വിനിയോഗിക്കുന്നത്. അണക്കെട്ട് പൊട്ടിക്കോട്ടെ എന്നും സുരക്ഷാ നടപടികള്‍ സ്വീകരിച്ചുകൊള്ളാമെന്നും പുതിയത് കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളം തീരുമാനിച്ചാല്‍ തമിഴ്‌നാട് വെട്ടിലാകും.

തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്ന നിലപാട് സ്വീകരിച്ച് പുതിയ അണക്കെട്ടിനു വേണ്ടി കേരളം ശ്രമം ആരംഭിച്ചിരുന്നു. സ്ഥലം കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി. എന്നാല്‍ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇനി പുതിയ ഡാമിലേക്കല്ല, മറിച്ച് ഡാം തന്നെ വേണ്ടെന്നതിലേക്കാണ് കേരളം നിലപാടു മാറ്റുന്നതെന്നുവന്നാല്‍ തമിഴ്‌നാട് കര്‍ക്കശ നിലപാടു മാറ്റാന്‍ നിര്‍ബന്ധിതരായേക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും ഇടുക്കി ജില്ലയില്‍ പൊതുവെയും മുല്ലപ്പെരിയാര്‍ അണക്കെട്ട് തെരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയാകുന്നതോടെ മറ്റു ചര്‍ച്ചാവിഷയങ്ങളുടെ മുന ഒടിയും. കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ഈ പ്രശ്‌നത്തില്‍ നലപാടു മാറ്റേണ്ടി വരികയും ചെയ്‌തേക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവകാശം തമിഴ്‌നാടിനു നല്‍കണമന്നു വാദിക്കുന്ന തീവ്ര തമിഴ് സംഘടനകള്‍ തമിഴ്‌നാട്ടിലുണ്ട്. എന്നാല്‍ തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെ ഇതില്‍ പരസ്യ നിലപാടെടുക്കാന്‍ മടിക്കുകയാണ്. പക്ഷേ, കേരള സര്‍ക്കാരിനെ അറിയിക്കാതെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ അണക്കെട്ടില്‍ പരിശോധന നടത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.


Also Read:
യുവകന്യാസ്ത്രീയുടെ മരണത്തിന് കാരണം ഗുരുതരമായ കരള്‍രോഗമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


Keywords: Mullapperiyar an evertime hot issue for kerala and Tamil nadu, Direction, Thiruvananthapuram, Protection, Media, Report, Congress, Election-2016, Pinarayi vijayan, Water, Article.