Follow KVARTHA on Google news Follow Us!
ad

പന്ത് തലയില്‍കൊണ്ടു; ക്രിക്കറ്റ് കളിച്ച കുട്ടികളെ ഐജി 5 മണിക്കൂര്‍ തടഞ്ഞുവെച്ചു

ക്രിക്കറ്റ് കളിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മൊറാദാബാദ് ഐജി 5 മണിക്കൂര്‍ തടഞ്ഞുChildren, National,
മൊറാദാബാദ്: (www.kvartha.com 30.05.2016) ക്രിക്കറ്റ് കളിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മൊറാദാബാദ് ഐജി 5 മണിക്കൂര്‍ തടഞ്ഞുവെച്ചു. പോലീസ് ട്രെയിനിംഗ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടികള്‍ അടിച്ച പന്ത് ഐജി ബി.ആര്‍ മീനയുടെ തലയില്‍ കൊണ്ടിരുന്നു.

തുടര്‍ന്നവര്‍ പോലീസിനെ വിളിച്ച് കുട്ടികളെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. കുട്ടികളെ കൗണ്‍സിലിംഗിനായി സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയില്ലെന്ന് റൂറല്‍ എസ്പി സുജാത സിംഗ് പറഞ്ഞു.

എന്നാല്‍ കുട്ടികളെ കസ്റ്റഡിയിലെടുത്തതോടെ രക്ഷിതാക്കള്‍ സ്‌റ്റേഷനിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ കുട്ടികളെ മോചിപ്പിക്കുമ്പോള്‍ 5 മണിക്കൂറെങ്കിലും പിന്നിട്ടിരുന്നു.
Moradabad, U.P, Bizarre incident, Moradabad Inspector General, IG, Detained, Bunch of minors, Children, Playing, Cricket, Police Training School, PIS.




SUMMARY: Moradabad (U.P): In a bizarre incident, a Moradabad Inspector General (IG) detained bunch of minor children for playing cricket in the Police Training School (PIS) ground on Friday.

Keywords: Moradabad, U.P, Bizarre incident, Moradabad Inspector General, IG, Detained, Bunch of minors, Children, Playing, Cricket, Police Training School, PIS.