Follow KVARTHA on Google news Follow Us!
ad

ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ച പുരുഷ ഡോക്ടറെ വെടിവെച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

പ്രസവ ചികില്‍സാ വിദഗ്ദ്ധനെ വെടിവെച്ച കേസില്‍ അറബ് പൗരന്‍ അറസ്റ്റില്‍. ഭാര്യയുടെSaudi Arabia, Gulf,
റിയാദ്: (www.kvartha.com 30.05.2016) പ്രസവ ചികില്‍സാ വിദഗ്ദ്ധനെ വെടിവെച്ച കേസില്‍ അറബ് പൗരന്‍ അറസ്റ്റില്‍. ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ചുവെന്നതിന്റെ പേരിലായിരുന്നു അതിക്രമം. വനിത ഗൈനക്കോളജിസ്റ്റ് അടുത്തുള്ളപ്പോള്‍ പുരുഷ ഡോക്ടര്‍ സഹായത്തിനെത്തിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.

ഒരു മാസം മുന്‍പ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലായിരുന്നു പ്രതിയുടെ ഭാര്യ പ്രസവിച്ചത്. സംഭവ ദിവസം ആശുപത്രിയിലെത്തിയ പ്രതി ഭാര്യയുടെ പ്രസവത്തില്‍ സഹായിച്ച ഡോക്ടര്‍ക്ക് നന്ദി പറയണമെന്നും ഡോക്ടറെ കാണണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രിയിലെ പുല്‍ത്തകിടിയില്‍ വെച്ചായിരുന്നു ഡോക്ടറും പ്രതിയും തമ്മില്‍ കണ്ടത്. സംസാരത്തിനിടയില്‍ പ്രതി വസ്ത്രത്തിലൊളിപ്പിച്ച തോക്കെടുത്ത് ഡോക്ടറെ വെടിവെയ്ക്കുകയായിരുന്നു. പരിക്കേറ്റ ഡോ മുഹമ്മദ് അല്‍ സബന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. സഹപ്രവര്‍ത്തകരാണിദ്ദേഹത്തെ അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

സംഭവ ശേഷം പ്രതി കടന്നുകളഞ്ഞുവെങ്കിലും ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആശുപത്രി വക്താവ് ബസം അല്‍ ബുറൈകന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Saudi Arabia, Riyadh, Saudi man, Arrested, Shot, Male obstetrician, Arguing, Assist, Wife, Delivery, Woman gynecologist

SUMMARY: Riyadh: A Saudi man was arrested after he shot a male obstetrician, arguing that he had no right to assist his wife’s delivery and that a woman gynecologist should have been around.

Keywords: Saudi Arabia, Riyadh, Saudi man, Arrested, Shot, Male obstetrician, Arguing, Assist, Wife, Delivery, Woman gynecologist.