Follow KVARTHA on Google news Follow Us!
ad

മഞ്ഞപ്പിത്ത ബാധിതനായ സുഹൃത്തിന് ചികില്‍സ നല്‍കാന്‍ സഹായിച്ചു; സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരനും സുഹൃത്തും അറസ്റ്റില്‍

മഞ്ഞപ്പിത്ത ബാധിതനായ സുഹൃത്തിന് ചികില്‍സ നല്‍കാന്‍ സഹായിച്ച സംഭവത്തില്‍ UAE, Gulf,
ദുബൈ: (www.kvartha.com 30.05.2016) മഞ്ഞപ്പിത്ത ബാധിതനായ സുഹൃത്തിന് ചികില്‍സ നല്‍കാന്‍ സഹായിച്ച സംഭവത്തില്‍ വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ചികില്‍സ തേടിയെത്തിയ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 10നായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.15ഓടെയാണ് ഇരുവരും ആശുപത്രിയിലെത്തിയത്. 23ഉം 30ഉം വയസുള്ള സുഹൃത്തുക്കളാണ് അറസ്റ്റിലായത്. സെയില്‍മാനായി ജോലി ഉറപ്പാക്കിയ 30കാരന്‍ വൈദ്യപരിശോധനയ്ക്കുള്ള രേഖകള്‍ സംഘടിപ്പിച്ചിരുന്നു. 

ഈ രേഖകളില്‍ രോഗബാധിതനായ സുഹൃത്തിന്റെ ഫോട്ടോ പതിച്ചാണ് ആശുപത്രിയില്‍ നല്‍കിയത്. എന്നാല്‍ ഫോട്ടോയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.

കേസില്‍ ജൂണ്‍ 2ന് വാദം കേള്‍ക്കും.
Gulf, UAE, Dubai, Indian visitor, Posed, Friend, Blood test, Friend, Affected, Hepatitis, Dubai Criminal Court, Trial

SUMMARY: An Indian visitor allegedly posed as his friend to take a blood test as the friend is affected with hepatitis, the Dubai Criminal Court heard.

Keywords: Gulf, UAE, Dubai, Indian visitor, Posed, Friend, Blood test, Friend, Affected, Hepatitis, Dubai Criminal Court, Trial.