Follow KVARTHA on Google news Follow Us!
ad

കുവൈറ്റ് ആമീറിനെ അപമാനിച്ച മൂന്ന് രാജകുടുംബാംഗങ്ങളെ ജയിലില്‍ അടച്ചു

സാമൂഹ്യമാധ്യമങ്ങളിലൂടെ കുവൈറ്റ് അമീറിനെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന കേKuwait, Gulf,
കുവൈറ്റ് സിറ്റി: (www.kvartha.com 31.05.2016) സാമൂഹ്യമാധ്യമങ്ങളിലൂടെ കുവൈറ്റ് അമീറിനെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന കേസില്‍ രാജകുടുംബത്തിലെ അംഗങ്ങളായ മൂന്ന് പേരെ ജയിലിലടച്ചു. ഭരണാധികാരിയേയും നീതിന്യായ വ്യവസ്ഥിതിയേയും അപമാനിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അല്‍ ഷബാഹ് രാജകുടുംബാംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. 5 വര്‍ഷമാണ് ശിക്ഷ. ഇത് കൂടാതെ, മറ്റ് രണ്ട് പേരേയും സമാനമായ കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ട്.

ശിക്ഷിക്കപ്പെട്ട രാജകുടുംബാംഗങ്ങളില്‍ ശെയ്ഖ് അത്ബി അല്‍ ഫഹദ് അല്‍ ഷബാഹും ഉള്‍പ്പെടുന്നു. അമീറിന്റെ അനന്തിരവനാണിദ്ദേഹം. ശിക്ഷിക്കപ്പെട്ട രാജകുടുംബാംഗങ്ങള്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്.


SUMMARY: A Kuwait court on Monday sentenced three members of the Al-Sabah ruling family and four others to jail terms for insulting the emir and the judiciary on the Internet.

Keywords: Gulf, Kuwait, A Kuwait court, Sentenced, Three members, Al-Sabah, Ruling family, Four, Jail terms, Insulting, Emir, Judiciary, Internet.