പിണറായി സര്‍ക്കാര്‍ ഉറപ്പു നല്‍കി; മണിയുടെ കുടുംബാംഗങ്ങള്‍ ഉപവാസ സമരം ഉപേക്ഷിച്ചു

പിണറായി സര്‍ക്കാര്‍ ഉറപ്പു നല്‍കി; മണിയുടെ കുടുംബാംഗങ്ങള്‍ ഉപവാസ സമരം ഉപേക്ഷിച്ചു

തൃശൂര്‍: (www.kvartha.com 26.05.2016) പിണറായി വിജയന്റെ പുതിയ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങള്‍ ശനിയാഴ്ച നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു. മണിയുടെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ ശനിയാഴ്ചയാണ് ഉപവാസ സമരം നടത്താനിരുന്നത്.

മണിയുടെ അസ്വാഭാവിക മരണം നടന്നിട്ട് രണ്ട് മാസമാകുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്താത്തതില്‍ കുടുംബം നിരാശയിലാണെന്നും ഇതിനാലാണ് സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നും സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നേരെത്തെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് പുതിയ സര്‍ക്കാര്‍ നല്‍കിയ സാഹചര്യത്തിലാണ് ഉപവാസം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കി.
Thrissur, Kerala, Pinarayi vijayan, LDF, CPM, Government, Kalabhavan Mani, Actor, Entertainment.


Keywords: Thrissur, Kerala, Pinarayi vijayan, LDF, CPM, Government, Kalabhavan Mani, Actor, Entertainment.
ad