Follow KVARTHA on Google news Follow Us!
ad

ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനമായി

പെരുമ്പാവൂരിലെ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍Thiruvananthapuram, Kerala, Government, Government-employees, Perumbavoor, Murder, Oommen Chandy, Pinarayi vijayan, LDF, UDF,
തിരുവനന്തപുരം: (www.kvartha.com 31.05.2016) പെരുമ്പാവൂരിലെ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചു. കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ദീപക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ദീപക്ക് എത്രയും പെട്ടെന്ന് ജോലി നല്‍കുമെന്നും നിര്‍മ്മാണത്തിലിരിക്കുന്ന ജിഷയുടെ വീടിന്റെ പണി 45 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് 5000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Keywords: Thiruvananthapuram, Kerala, Government, Government-employees, Perumbavoor, Murder, Oommen Chandy, Pinarayi vijayan, LDF, UDF,  Jisha's sister,  Deepa, Government job.