Follow KVARTHA on Google news Follow Us!
ad

ജിഷ കേസിലെ നിലപാടുകള്‍ സെന്‍കുമാറിന്റെ അടിയന്തര മാറ്റത്തിനു കാരണമായി

ടി പി സെന്‍കുമാറിനെ മാറ്റാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര Thiruvananthapuram, Cabinet, Controversy, Supreme Court of India, CPM, Facebook, Poster, Election-2016, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2016) ടി പി സെന്‍കുമാറിനെ മാറ്റാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര തീരുമാനമെടുത്തതിനു പ്രകോപനം ജിഷ വധക്കേസിലെ നിഷേധാത്മക നിലപാടെന്നു വിവരം. ജിഷ വധക്കേസില്‍ നിരുത്തരവാദപരമായി പെരുമാറിയ പെരുമ്പാവൂര്‍ ഡിവൈഎസ്പി, കുറുപ്പുംപടി സിഐ എന്നിവരെ ഉടന്‍ സ്ഥലം മാറ്റണമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിനു മുമ്പുതന്നെ പുതിയ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

താഴേത്തട്ടിലുള്ള നിരവധി ഉദ്യോഗസ്ഥരുടെ നിലപാട് സംശയകരമായതിനാല്‍ അവര്‍ക്കും മാറ്റം നിര്‍ദേശിച്ചു. എന്നാല്‍ ഡിജിപി സെന്‍കുമാര്‍ അതിനു വിസമ്മതിച്ചു. ഒരാളെ മാത്രം മാറ്റാനേ അദ്ദേഹം തയ്യാറായുള്ളു. പുതിയ സര്‍ക്കാരിനു ക്രമസമാധാനച്ചുമതല നിര്‍വഹിക്കാന്‍ പുതിയ ഡിജിപി എന്ന ചിന്ത നേരത്തേ ഉണ്ടായിരുന്നെങ്കിലും പൊടുന്നനെ ടി പി സെന്‍കുമാറിനെ മാറ്റാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. വിവാദം ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ ജിഷ കേസില്‍ സെന്‍കുമാര്‍ സ്വീകരിച്ച നിലപാട് അദ്ദേഹവും പുതിയ സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ ദിനങ്ങളാണ് വരുന്നത് എന്ന സൂചനയാണ് നല്‍കിയത്. അതിന് താല്‍പര്യമില്ലാത്ത സിപിഎമ്മും മുഖ്യമന്ത്രിയും പുതിയ ഡിജിപിയെ ഉടന്‍ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജിഷ കേസിന്റെ ചുമതല വഹിച്ചിരുന്ന എഡിജിപി പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ നിയമിക്കാനുള്ള തീരുമാനം സെന്‍കുമാറുമായി ആലോചിച്ചല്ല നടപ്പാക്കിയത്. നേരത്തേ കൂത്തുപറമ്പ് വെടിവയ്പ് കാലം മുതല്‍തന്നെ സിപിഎമ്മിന് അനഭിമതനായ പത്മകുമാറിനെ മാറ്റാന്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍
തന്നെ തീരുമാനിച്ചിരുന്നുവെന്നാണു വിവരം. മാത്രമല്ല ജിഷ കേസില്‍ ഒരു വനിതാ ഉദ്യോഗസ്ഥയുടെ

മേല്‍നോട്ടം വേണമെന്ന നിലപാട് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നുതാനും. ടി പി സെന്‍കുമാര്‍ ഇപ്പോഴത്തെ മാറ്റത്തിനെതിരേ സുപ്രീംകോടതിയില്‍ പോകുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചിട്ടുണ്ട്. സര്‍ക്കാരും സെന്‍കുമാറും തുറന്ന ഏറ്റുമുട്ടലിലേക്ക് എന്ന സൂചനയാണ് പുറത്തുവരുന്നത്. ഉദ്യോഗസ്ഥരെ മാറ്റാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിനുണ്ടെന്നും അതില്‍ സുപ്രീംകോടതി ഇടപെടില്ലെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.

Also Read:
യുവാവിനെ വഴിതടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ കേസ്

Keywords: Jisha case is major provocation against TP Senkumar , DGP, Thiruvananthapuram, Cabinet, Controversy, Supreme Court of India, CPM, Facebook, Poster, Election-2016, Kerala.