Follow KVARTHA on Google news Follow Us!
ad

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന Kochi, Kerala, LDF, Congress, Government,
കൊച്ചി: (www.kvartha.com 31.05.2016) വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളും അഭിപ്രായങ്ങളും എല്‍ ഡി എഫിന്റെ നിലപാടില്‍ നിന്ന് തന്നെ പരിശോധിക്കും. കേരളത്തിനും ജനങ്ങള്‍ക്കും ഗുണകരമായ നിലയില്‍ സുതാര്യത ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് ഈ സര്‍ക്കാര്‍ ആലോചിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയെയല്ല എല്‍ ഡി എഫ് എതിര്‍ത്തത്. അതിന്റെ പശ്ചാത്തല സൗകര്യം ഒരുക്കിയതില്‍ ചില സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ച് അതില്‍ വ്യക്തത വരുത്തുമെന്നും നടപടികളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Kochi, Kerala, LDF, Congress, Government, Vizhinjam project, Implemented, Minister, Kadannappalli Ramachandran
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എങ്ങനെ കേരളത്തിന് പൂര്‍ണമായും ഗുണപ്രദമാക്കാനാകുമെന്ന്
ആലോചിക്കും.

പൊന്നാനി, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍, കൊല്ലം, പുനലൂര്‍ തുടങ്ങിയ സംസ്ഥാനത്തെ ചെറു തുറമുഖങ്ങളുടെ നവീകരണത്തിനാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്നത്. തുറമുഖങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞുവെന്നും കടന്നപ്പള്ളി പറഞ്ഞു.

Keywords: Kochi, Kerala, LDF, Congress, Government, Vizhinjam project, Implemented, Minister, Kadannappalli Ramachandran.