Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ജൂണിലെ ഇന്ധന വിലയില്‍ വര്‍ദ്ധനവ്

ജൂണിലെ ഇന്ധന വിലയില്‍ വര്‍ദ്ധനവ്. സൂപ്പര്‍ 98ന് 1.86 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 1.75 UAE, Gulf,
അബൂദാബി: (www.kvartha.com 30.05.2016) ജൂണിലെ ഇന്ധന വിലയില്‍ വര്‍ദ്ധനവ്. സൂപ്പര്‍ 98ന് 1.86 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 1.75 ദിര്‍ഹവും ഇ പ്ലസ് 91ന് 1.68 ദിര്‍ഹവുമാണ് വില. മേയില്‍ ഇവയുടെ വില യഥാക്രമം 1.78, 1.67, 1.60 എന്നിങ്ങനെയായിരുന്നു.

നൈജീരിയയില്‍ നിന്നുള്ള എണ്ണ വിതരണത്തിലുണ്ടായ തടസവും ആവശ്യകത വര്‍ദ്ധിച്ചതുമാണ് എണ്ണ വില കൂടാന്‍ കാരണം.  ബാരലിന് 50 ഡോളറാണിപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില. നവംബര്‍ മുതലുള്ള മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ ജൂലൈയിലാണ് അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് എണ്ണവിലയില്‍ മാറ്റം വരുത്താന്‍ ഊര്‍ജ്ജ മന്ത്രാലയം തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതലാണ് പുതിയ ഇന്ധന വില പ്രാബല്യത്തില്‍ വരിക.

UAE, Abu Dhabi, Ministry of Energy, June, Petrol, Diesel, Hike, International, Crude Oil, November

SUMMARY: Abu Dhabi: The Ministry of Energy hiked fuel prices further for the month of June.

Keywords: UAE, Abu Dhabi, Ministry of Energy, June, Petrol, Diesel, Hike, International, Crude Oil, November.