Follow KVARTHA on Google news Follow Us!
ad

വി എസ് ഇനി പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മാര്‍ഗദര്‍ശകന്‍

വി.എസ്. അച്യുതാനന്ദന്‍ ഇനി പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മാര്‍ഗദര്‍ശകന്‍ (ഉപദേഷ്ടാവ്)പദവിയില്‍ വി.എസ്. അച്യുതാനന്ദനെ നിയമിക്കാന്‍ ധാരണ. Thiruvananthapuram, Kerala, V.S Achuthanandan, UDF, LDF, CPM, Pinarayi vijayan, Government, Adoor Prakash,
തിരുവനന്തപുരം: (www.kvartha.com 31.05.2016)  പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മാര്‍ഗദര്‍ശകന്‍ (ഉപദേഷ്ടാവ്) പദവിയില്‍ വി.എസ്. അച്യുതാനന്ദനെ നിയമിക്കാന്‍ ധാരണ. ഭരണതലത്തില്‍ ഇതിനാവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

അതേസമയം സി.പി.എം  പോളിറ്റ് ബ്യൂറോ തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച ശേഷമേ പദവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. പുതിയ പദവി നല്‍കുന്ന വിവരം വി.എസിനെ കേന്ദ്ര നേതൃത്വം അറിയിച്ചു.

അതേസമയം  ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനവും നല്‍കാനാകില്ലെന്ന തീരുമാനവും നേതൃത്വം വി.എസിനെ അറിയിച്ചു. സെക്രട്ടേറിയറ്റില്‍ യു.ഡി.എഫ്  മന്ത്രിസഭയില്‍ റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ഉപയോഗിച്ചിരുന്ന ഓഫീസ് നല്‍കാനും ധാരണയായി.

Keywords: Thiruvananthapuram, Kerala, V.S Achuthanandan, UDF, LDF, CPM, Pinarayi vijayan, Government, Adoor Prakash, Cabinet Rank/.