Follow KVARTHA on Google news Follow Us!
ad

ഒരു വയസില്‍ തന്നെ പ്രായപൂര്‍ത്തിയായി; ഡെല്‍ഹി സ്വദേശിയായ കുട്ടി ആശുപത്രിയില്‍

ഒരു വയസില്‍ തന്നെ പ്രായപൂര്‍ത്തായായ ഡെല്‍ഹി സ്വദേശിയായ ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ Mumbai, New Delhi, hospital, Treatment, Parents, National,
മുംബൈ: (www.kvartha.com 31.05.2016) ഒരു വയസില്‍ തന്നെ പ്രായപൂര്‍ത്തിയാവുക എന്ന അസുഖവുമായി ഡെല്‍ഹി സ്വദേശിയായ ഒരു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈംഗിക അവയവത്തിന് പൂര്‍ണ്ണ വളര്‍ച്ചയെത്തുക എന്ന അസാധാരണ രോഗമാണ് കുട്ടിയെ ബാധിച്ചത്.

ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അവസ്ഥയാണിതെന്നാണ് വിദഗ്ദര്‍ പറയുന്നത്. തലച്ചോറിനെയോ ആമാശയത്തെയോ ബാധിക്കുന്ന അര്‍ബുദം മൂലമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ കുട്ടിയ്ക്ക് അത്തരത്തിലുളള പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് കുട്ടിയെ പരിശോധിക്കുന്ന ഡോക്ടര്‍ വൈശാഖി പറയുന്നു.

18 മാസം പ്രായമുളളപ്പോഴാണ് ആദ്യമായി മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുന്നത്. ആ സമയത്ത് പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് 25 വയസ്സുകാരന്റേതിന് തുല്യമായിരുന്നു . എന്നാല്‍ തലച്ചോറിന്റെ വളര്‍ച്ച പന്ത്രണ്ടു വയസുകാരന് തുല്യമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയെ ഇപ്പോള്‍ ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയനാക്കിയിരിക്കുകയാണ് . ഹോര്‍മോണിന്റെ അളവ് നിയന്ത്രിക്കാനായി മാസത്തിലൊരിക്കലെങ്കിലും ആശുപത്രിയിലെത്തി കുഞ്ഞിനെ വിശദ പരിശോധനയ്ക്ക്
വിധേയനാക്കണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടികള്‍ സാധാരണയായി നേരത്തെ പ്രായപൂര്‍ത്തിയാവുക പതിവാണ്.
എന്നാല്‍ ആണ്‍കുട്ടികളില്‍
ഒരു ലക്ഷത്തില്‍ ഒരു കുട്ടിയ്ക്ക് മാത്രമാണ് ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യത എന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം ശാരീരികമായി കുട്ടിയ്ക്ക് ഈ അവസ്ഥ കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിയാനാവശ്യമായ മാനസിക വളര്‍ച്ചയില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Also Read:
നവജാത ശിശുവിനെ ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിതിരിവില്‍

Keywords: Boy goes through puberty aged 1, Problem, Boy, Doctors, Mumbai, New Delhi, hospital, Treatment, Parents, National.