Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി പിണറായി വിജയന്‍ മനക്കോട്ട കെട്ടേണ്ട: യൂത്ത് ലീഗ്

മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ മനക്കോട്ട കെട്ടേണ്ടെന്ന് മുസ്ലിം യൂത്ത്Muslim-youth-League, Thrissur, Kerala, Muslim-League, Chief Minister, Pinarayi vijayan, Dam,
തൃശൂര്‍: (www.kvartha.com 31.05.2016) മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ മനക്കോട്ട കെട്ടേണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാാന പ്രസിഡന്റ് പി.എം. സാദിഖലി. ആദിവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള അണക്കെട്ടുവിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ യൂത്ത് ലീഗ് ഉണ്ടാകും. അഴിമതിയും നിക്ഷിപ്തതാല്‍പര്യവുമാണ് ഇതിനെല്ലാം പിന്നിലുള്ളത്.

കേരളത്തില്‍ വന്‍കിട അണക്കെട്ടുപദ്ധതികള്‍ പ്രായോഗികമല്ലെന്നാണ് യൂത്ത് ലീഗിന്റെ അഭിപ്രായം. മുല്ലപ്പെരിയാറില്‍ പകരം അണക്കെട്ടു വേണമെന്ന പ്രകടനപത്രികയിലെ നയം മഷിയുണങ്ങുന്നതിനു മുമ്പേ മാറ്റി. ബലക്ഷയമില്ല എന്ന വാദം തന്നെ കേരളത്തിന്റെ താല്‍പര്യത്തിന് എതിരാണ്.

തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ വെല്ലുവിളിക്കുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തുന്നത്.

 നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴത്തേതിനു സമാനമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പത്രങ്ങളോട് അകല്‍ച്ച കാണിക്കുന്നതെന്നും സാദ്ദിഖലി പറഞ്ഞു.

Keywords: Muslim-youth-League, Thrissur, Kerala, Muslim-League, Chief Minister, Pinarayi vijayan, Dam, PM Sadikhali, Athirapally Dam Issue,  Athirapally Dam.